Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻഎക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന് ജാമ്യം; ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് പത്ത് ലക്ഷം രൂപയുടെ ബോണ്ടിൽ; ആർഭാട ബംഗ്ലാവുകളിലും കാറുകളിലുമായി വിലസിയ മുൻ ധനമന്ത്രിയുടെ മകന് ജാമ്യം ലഭിച്ചത് ഒരു മാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം

ഐഎൻഎക്സ് മീഡിയ കേസിൽ കാർത്തി ചിദംബരത്തിന് ജാമ്യം; ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് പത്ത് ലക്ഷം രൂപയുടെ ബോണ്ടിൽ; ആർഭാട ബംഗ്ലാവുകളിലും കാറുകളിലുമായി വിലസിയ മുൻ ധനമന്ത്രിയുടെ മകന് ജാമ്യം ലഭിച്ചത് ഒരു മാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ സാമ്പത്തിക ക്രമക്കേട് കേസിൽ സിബിഐ അറസ്റ്റു ചെയ്ത കാർത്തി ചിദംബരത്തിന് ജാമ്യം. പത്ത് ലക്ഷം രൂപയുടെ ബോണ്ടിലാണ് ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഒരു മാസത്തിനടുത്ത് പൊലീസ് കസ്റ്റഡിയിലും ജയിലിലുമായി കാർത്തി കഴിയേണ്ടി വന്നു. അതിന് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെയും മകന്റെയും വസതികളിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കാർത്തിക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചെന്ന് കാണിച്ചായിരുന്നു സിബിഐ അറസ്റ്റു ചെയ്തത്.

ഐ.എൻ.എക്‌സ് മീഡിയ കമ്പനിയിൽ നിന്ന് കോഴകൈപ്പറ്റിയതിനുള്ള വൗച്ചറുകളും മറ്റു രേഖകളും കണ്ടെത്തിയെന്നും സിബിഐ അവകാശപ്പെടുന്നു.അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാർത്തി ചിദംബരത്തിനെതിരെ കടുത്ത നടപടിയിലേക്ക് അന്വേഷണ സംഘം കടന്നത്.

കഴിഞ്ഞവർഷം മെയിലാണ് കാർത്തിയെയും ഐ.എൻ.എക്‌സ് മീഡിയാ കമ്പനിഉടമകളായ ഇന്ദ്രാണിമുഖർജി, പീറ്റർ മുഖർജി എന്നിവരെ പ്രതിയാക്കി എൻഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് കെസെടുത്തത്. 2007ൽ ചിദംബരം ധനമന്ത്രിയായിരുന്നപ്പോൾ മന്ത്രാലയത്തിലെ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങൾ മറികടന്ന് ഐ.എൻ.എക്‌സ് മീഡിയാ കമ്പനിക്ക് 305കോടിയുടെ വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയെന്നാണ് കാർത്തിക്കെതിരെയുള്ള കേസ്. ഇതിനായി കമ്പനിയിൽ നിന്ന് കാർത്തി ചിദംബരം പത്തുലക്ഷം രൂപ കോഴവാങ്ങിയെന്നും സിബിഐ ആരോപിക്കുന്നു.

കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ രാജാവിനെ പോലെ ജീവിച്ച വ്യക്തിയാണ് ബിജെപി അധികാരത്തിലെത്തിയപ്പോൾ അഴിക്കുള്ളിലാായത്. കാർത്തിയെ കഴിഞ്ഞമാസം 28നാണ് സിബിഐ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിതാവിനും കാർത്തിക്കും സമൂഹത്തിലുള്ള പദവി കണക്കിലെടുത്തു മാത്രം പ്രത്യേക സെൽ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇത് ലഭിച്ചിരുന്നില്ല.

അധികാരത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു കൂട്ടുകയും എല്ലാം കഴിഞ്ഞപ്പോൾ പാർട്ടി വേദികളിൽ നിന്നും തന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നേതാവെന്ന് ചീത്തപ്പേരും ചിദംബരത്തിനുണ്ട്. എന്തായാലും മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പി ചിദംബരത്തിന് മേലും പിടി വീണിരുന്നു. വാസൻ ഐ കെയർ എന്ന സ്ഥാപനത്തിൽ മകൻ കാർത്തിക്കുണ്ടായിരുന്ന ഷെയറും ദുരൂഹമായി തുടരുകയായിരുന്നു. വാസൻ ഐ കെയറുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായത് വൻ സ്വത്തുക്കളുടെ വിവരമാണ്. ഇതിന് പിന്നാലെയാണ് ഐഎൻഎക്സ് മീഡിയ ഹൗസ് കോഴയിലും വിവാദങ്ങളുണ്ടായത്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിൽ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്. ഇതെല്ലാം വളർന്നതാകട്ടെ ചുരുങ്ങിയ കാലയളിവിലും. ചിദംബരം ധനമന്ത്രിയായിരുന്ന വേളയിൽ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. നേരത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചപ്പോൾ ആദായനികുതി വകുപ്പ് അധികൃതർ ശരിക്കും ഞെട്ടുകയായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലു അടക്കം ലോകത്തിന്റെ നാനാ ഭാഗത്ത് മുൻധനമന്ത്രിയുടെ പുത്രന് സമ്പാദ്യം ഉണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മിക്കയിടത്തും പല വിധത്തിലുള്ള വാണിജ്യ ബന്ധങ്ങളാണ് ചിദംബരത്തിന് ഉള്ളത്. ഇങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളികളാകാൻ കാർത്തിക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്നാണ് ചോദ്യം.

ലണ്ടൻ, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീൻസ്, തായ്‌ലന്റ്, സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിർജിൻ ഐലന്റ്, ഫ്രാൻസ്, യുഎസ്എ, സ്വിറ്റ്‌സർലണ്ട്, സ്‌പെയിൻ, ഗ്രീസ് എന്നിവിടങ്ങളിലാണ് കാർത്തിക്ക് നിക്ഷേപമുള്ളത്. എയർസെൽ - മാക്‌സിസ്് ഇടപാടുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണ് കാർത്തിയുടെ ദുരൂഹ ഇടപാടുകളെ കുറിച്ച് വ്യക്തമായത്.

വിദേശ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലകളിലായാണ് കാർത്തി നിക്ഷേപം ഇറക്കിയിരിക്കുന്നത്. അഡ്വന്റേജസ് സ്ട്രാറ്റജിക്‌സ് കൺസൽട്ടിങ് വിങ്ങിന്റേതുമായി ബന്ധപ്പെട്ടാണ് കാർത്തിയുടെ സിങ്കപ്പൂരിലെ റിയൽ എസറ്റേറ്റ് മേഖലയിലാണ് ഈ ബന്ധങ്ങൾ. ഈ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിനായി അന്താരാഷ്ട്ര ഏജൻസികളെ സമീപിക്കാനും അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സിങ്കപ്പൂരിലെ കാർത്തിയുടെ ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള ഇടപാടുകൾ കൈമാറാൻ കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട. ചിദംബരം മന്ത്രിയായിരുന്ന കാലത്താണ് മകൻ വിദേശത്ത് കോടാനുകോടികളുടെ ഇടപാടുകൾ നടത്തിയത്. ഇത് കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കുന്നതാണ്.

സിങ്കപ്പൂരിലുള്ള കാർത്തിയുടെ കമ്പനി 88 ഏക്കർ സ്ഥലം യഉകെയിൽ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 2011 സെപ്റ്റംബർ മാസത്തിലായിരുന്നു ഈ ഇടപാട്. സോമർസെറ്റിലാണ് ഇത്രയും ഏക്കർ സ്ഥലം ഒരു മില്യൺ പൗണ്ട് മുടക്കി വാങ്ങിയത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശ്രീലങ്കയിൽ വൻ കിട റിസോർട്ടിന്റെ ഭൂരിഭാഗം ഷെയറും കൈവശം വെക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റിന് ലഭിച്ച രേഖകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ലങ്കാ ഫോർച്യൂൺ റെസിഡൻസ് എന്നാണ് ഈ റിസോർട്ടിന്റെ പേര്. ശ്രീലങ്കയിലുള്ള ഈ കമ്പനിയുമായി ചേർന്ന് ലങ്കയിൽ പലയിടത്തും നിക്ഷേപം ഇറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP