Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാസർകോട് അതിർത്തി കർണാടക തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി; കാസർകോട്ടു നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്കുള്ള നടപടിക്രമങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശം; രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കാൻ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം; അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും

കാസർകോട് അതിർത്തി കർണാടക തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി; കാസർകോട്ടു നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്കുള്ള നടപടിക്രമങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശം; രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കാൻ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം; അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള- കർണാടക അതിർത്തി വിഷയത്തിൽ കർണാടകത്തിന് തിരിച്ചടി. കേരളത്തിൽ നിന്നും അതിർത്തി കടന്നു രോഗികളെ കൊണ്ടുപോകാമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇതോടെ രോഗികളെയും കൊണ്ട് കർണാടകത്തിലേക്ക് പോകാൻ അവസരം ഒരുങ്ങുകയാണ് ചെയ്യുന്നത്. കാസർകോട്ടുനിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാൻ കർണാടക അതിർത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കർണാടക സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.

അതേസമയം. ഹൈക്കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പാക്കാൻ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. കാസർകോട്ടുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങൾ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കാൻ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗരേഖ പരിഗണിച്ച ശേഷം വിഷയത്തിൽ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ല. ജസ്റ്റിസ് എൽ.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് എന്തുകൊണ്ട് തങ്ങൾക്ക് നടപ്പാക്കാനാവില്ലായെന്ന് കർണാടകയുടെ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ ഒന്നാണ് കാസർകോട് എന്നും കർണാടക ചൂണ്ടിക്കാട്ടി. അതിനാൽ കാസർകോട്ടുനിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നും കർണാടക പറഞ്ഞു.

അതേസമയം കർണാടകയുടെ ഈ നിലപാടു മൂലം രണ്ടു ജീവനുകളാണ് നഷ്ടമായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ റോമി ചാക്കോയും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP