1 usd = 70.84 inr 1 gbp = 93.39 inr 1 eur = 78.54 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.33 inr

Dec / 2019
11
Wednesday

കവിയൂർ പീഡനക്കേസ്: അഞ്ചംഗ കുടുംബത്തിന്റെ കൂട്ടമരണത്തിന് കാരണം മുഖ്യപ്രതി ലതാ നായർ മാത്രം; കാലപ്പഴക്കത്താലും തെളിവുകളില്ലാത്തതിനാലും പീഡനത്തിന് തുമ്പുണ്ടാക്കാൻ വഴിയില്ല; മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐയുടെ മലക്കംമറിയൽ: ക്രൈം നന്ദകുമാറിന്റെ പത്രികയിൽ സിബിഐ എതിർവാദപത്രിക സമർപ്പിക്കാൻ കോടതി ഉത്തരവ്

February 15, 2019 | 04:31 PM IST | Permalink



കവിയൂർ പീഡനക്കേസ്: അഞ്ചംഗ കുടുംബത്തിന്റെ കൂട്ടമരണത്തിന് കാരണം മുഖ്യപ്രതി ലതാ നായർ മാത്രം; കാലപ്പഴക്കത്താലും തെളിവുകളില്ലാത്തതിനാലും പീഡനത്തിന് തുമ്പുണ്ടാക്കാൻ വഴിയില്ല; മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐയുടെ മലക്കംമറിയൽ: ക്രൈം നന്ദകുമാറിന്റെ പത്രികയിൽ സിബിഐ എതിർവാദപത്രിക സമർപ്പിക്കാൻ കോടതി ഉത്തരവ്

നാഗ് രാജ്‌

തിരുവനന്തപുരം: കവിയൂർ പീഡന - കൂട്ട ആത്മഹത്യാ കേസിൽ മെയ് 6 നകം എതിർവാദ പത്രിക സമർപ്പിക്കാൻ സിബിഐക്ക് തിരുവനന്തപുരം സിബിഐ കോടതി നിർദ്ദേശം നൽകി. തുടരന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ സിബിഐ സമർപ്പിച്ച 80 പേജുകളടങ്ങുന്ന വായ് മൊഴികളടക്കമുള്ള രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈം വാരികയുടെ എഡിറ്റർ ടി.പി. നന്ദകുമാർ സമർപ്പിച്ച ഹർജിയിലാണ് എതിർപത്രിക സമർപ്പിക്കാൻ സിബിഐ ജഡ്ജി ജെ. നാസർ സി ബി ഐ യോട് ഉത്തരവിട്ടത്. രേഖകളുടെ പകർപ്പ് ലഭിച്ചാൽ മാത്രമേ തനിക്ക് തുടരന്വേഷണ റിപ്പോർട്ടിന് ആക്ഷേപം സമർപ്പിക്കാൻ സാധിക്കുകയുള്ളുവെന്നാണ് നന്ദകുമാറിന്റെ വാദം.

2018 നവംബർ 15 ന് സിബിഐ സമർപ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു സിബിഐ കോടതി. അഞ്ചംഗ നമ്പൂതിരി കുടുംബത്തിന്റെ കൂട്ടമരണത്തിന് കിളിരൂർ പീഡനക്കേസിലെ മുഖ്യപ്രതി ലതാനായർ മാത്രമാണെന്ന മുൻ നിലപാട് ആവർത്തിച്ചാണ് ഇക്കുറിയും സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് സ്വീകരിച്ച് ആത്മഹത്യാ പ്രേരണക്ക് ലതാനായരെ മാത്രം വിചാരണ ചെയ്യണമോ അതോ തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ട് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിടണമോയെന്ന കാര്യത്തിലാണ് കോടതി ഇനി തീരുമാനമെടുക്കേണ്ടത്. തുടരന്വേഷത്തിന് ഉതകുന്ന ഉപോൽബലകമായ വായ് മൊഴിതെളിവുകളോ രേഖാമൂലമുള്ള തെളിവുകളോ കോടതി മുമ്പാകെ വന്നാൽ മാത്രമേ തുടരന്വേഷണത്തിന് കോടതി നിർദ്ദേശം ഉണ്ടാകുകയുള്ളു. അല്ലാത്തപക്ഷം നിലവിലെ അന്വേഷണത്തിലെ പോരായ്മകൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം.

കവിയൂർ പീഡനക്കേസിൽ അനഘയെ പിതാവല്ല പീഡിപ്പിച്ചതെന്ന് മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരമുള്ള മുൻ റിപ്പോർട്ട് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ പിഴവാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സിബിഐ കോടതിയിൽ സിബിഐ ഡിവൈഎസ്‌പി റ്റി.കെ.അനന്തകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്. മരണത്തിൽ വി.ഐ.പികൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ മക്കൾക്കോ പങ്കുള്ളതായി തെളിവുകൾ ലഭിച്ചില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

അനഘയുടെ സ്വകാര്യ ഭാഗത്ത് നിന്ന് ശേഖരിച്ച സ്രവങ്ങളടങ്ങിയ സാമ്പിളുകൾ 4 ഇനം കെമിക്കൽ - മൈക്രോസ് കോപ്പിക്ക് പരിശോധന കഴിഞ്ഞപ്പോൾ പൂർണ്ണമായി തീർന്നു പോയതായി തിരുവനന്തപുരം ചീഫ് കെമിക്കൽ ലാബധികൃതർ പറയുന്നതായും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. 2004 സെപ്റ്റംബർ മാസത്തിലാണ് സംഭവം നടന്നത്. അന്നത്തെ തിരുവല്ല സി .ഐ.സുനിൽ ജേക്കബ്ബ് ആവശ്യപ്പെടാത്തതിനാൽ പുരുഷ ബീജത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയില്ലെന്ന് ലാബധികൃതർ പറയുന്നു. സ്രവങ്ങളടങ്ങിയ സ്ലൈഡുകൾ ഡി.എൻ.എ പരിശോധനക്കായി തങ്ങൾ ചെന്നൈ ഫോറൻസിക് ലാബിൽ നൽകിയെങ്കിലും സ്ലൈഡുകളിൽ യാതൊന്നും ഇല്ലാത്തതിനാൽ പരിശോധന നടത്താനാകില്ലെന്ന് ലാബധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. ലോക്കൽ പൊലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തിയെന്ന് സിബിഐ കുറ്റപ്പെടുത്തുന്നുണ്ട്. അനഘയുടെ വസ്ത്രങ്ങളിലോ പിതാവായ നമ്പൂതിരിയുടെ വസ്ത്രങ്ങളിലോ പുരുഷ ബീജം ഇല്ലെന്ന് ചെന്നൈ ഫോറൻസിക് ലാബ് റിപ്പോർട്ട് കോടതിയിൽ എത്തിയിട്ടുണ്ട്.

അനഘയുടെ കൂട്ടുകാരി രമ്യാ രാജൻ ആദ്യ മൊഴി തിരുത്തി അനഘ പിതാവിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് മൊഴി നൽകി. അനഘ പത്താം ക്ലാസ്സ് പഠിക്കവേ 100 ശതമാനം ഹാജരുള്ള കുട്ടിയായിരുന്നതായും ഇരവിപേരൂർ സെന്റ്.ജോൺസ് ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാബു ജോസഫ്, പൊന്നമ്മ ടീച്ചർ എന്നിവർ മൊഴി തന്നിട്ടുണ്ട്. അനഘ ലതാനായരോടൊപ്പമോ മറ്റാരുടെയെങ്കിലും കൂടെയോ പുറത്ത് പോകുന്നത് കണ്ടതായി ഒറ്റ ദൃക്‌സാക്ഷിയും തങ്ങൾക്ക് മൊഴി നൽകിയിട്ടില്ലെന്നും സി ബി ഐ റിപ്പോർട്ടിൽ പറയുന്നു. ലതാനായർ നമ്പൂതിരി കുടുംബത്തെ കടക്കെണിയിലാക്കിയതിനാലും കിളിരൂർ പീഡനക്കേസിൽ ഒളിവിലായിരുന്ന ലതയെയും മകൾ സവിതയേയും വീട്ടിൽ 2 ദിവസം അഭയംകൊടുത്ത സംഭവം നാട്ടിൽ അറിഞ്ഞതിന്റെ അപമാനഭാരത്താലും മനോവിഷമത്താലും നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്ത താണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ലതാനായർക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്തിയുള്ള കുറ്റപത്രം സ്വീകരിച്ച് ഉത്തരവുണ്ടാകണമെന്നാണ് സിബിഐയുടെ ആവശ്യം.

പത്തനംതിട്ട ചുമത്ര മഹാദേവർ ക്ഷേത്രത്തിലെ മേൽശാന്തി നാരായണൻ നമ്പൂതിരി ,ഭാര്യ ശോഭന, മക്കളായ അനഘ(15), അഖില (7) ,അക്ഷയ് (5) എന്നിവരാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ അനഘയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി ഫോറൻസിക് സർജനുമായ ഡോക്ടർ സരിത അനഘയുടെ കന്യാചർമ്മത്തിന് പഴക്കമുള്ളതായും കന്യാചർമ്മത്തിൽ കീറൽ മുറിവ് ഉണങ്ങിയ പാടുണ്ടായിരുന്നതായും ലൈംഗിക ബന്ധത്തിൽ വച്ചുണ്ടാകുന്ന കീറൽ മുറിവ് ഉണങ്ങാൻ 20 ദിവസം വേണമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ രണ്ട്‌കൈവിരലുകൾ കടത്താവുന്ന വിടവ് യോനീ ഭാഗത്തുണ്ടായിരുന്നത് കൂട്ട ബലാൽസംഗത്തിന്റെ തെളിവാണെന്നും നിരീക്ഷിച്ച എറണാകുളം സിബിഐ കോടതിയാണ് 2011 ൽ ആദ്യമായി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

അഖിലയുടെയും അക്ഷയിന്റയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേതാണെന്ന് കണ്ടെത്താനും സിബിഐക്ക് കഴിഞ്ഞില്ല. പാൽക്കഞ്ഞിയിൽ ചേർത്ത പരാമർ, ക്ലാസിക് 20 ബ്രാന്റിലുള്ള കീടനാശിനിയുടെ ഉറവിടം, വാങ്ങിയ വ്യാപാര സ്ഥാപനം എന്നിവ കണ്ടെത്താനും സിബിഐക്ക് കഴിഞ്ഞില്ല. കോട്ടയം ലോക്കൽ പൊലീസ് തെളിവുകൾ നശിപ്പിച്ച ശേഷം ആണ് കേസ് സിബിഐക്ക് ലഭിച്ചത്. അന്നത്തെ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ ചോദ്യം ചെയ്ത ശേഷമാണ് അഞ്ചംഗ നമ്പൂതിരി കുടുംബം മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സിഐ അടക്കം ലോക്കൽ പൊലീസിലെ ഒരംഗത്തെ പോലും സി ബി ഐ വേണ്ട രീതിയിൽ ചോദ്യം ചെയ്തിട്ടില്ല. ഇതെല്ലാം അവഗണിച്ചാണ് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സി ബി ഐ ഇപ്പോൾ കോടതിയെ സമീപിപ്പിച്ചിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായി; ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല; ആളുകളെ കാണുമ്പോൾ ഇരുവരും പെട്ടന്ന് കതക് അടയ്ക്കുമായിരുന്നുവെന്ന് അയൽവാസികൾ; ചുറ്റുപാടും വീടുകൾ ഉള്ളിടത്തു വെച്ചു നടന്ന അരുംകൊലയുടെ നടുക്കം മാറാതെ അയൽവാസികൾ; കൊലപാതക വിവരം നാട്ടുകാർ അറഞ്ഞത് പൊലീസ് എത്തുമ്പോൾ മാത്രം; പ്രേംകുമാറും സുനിതയും എല്ലാവരുടെയും കണ്ണുവെട്ടിച്ചെന്ന് പേയാട്ടുകാർ
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്‌സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു
സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഒൻപതാംക്ലാസിലെ പരിചയം സജീവമായി; 25-ാം വർഷത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കൂട്ടുകാരിയുടെ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പം കൂട്ടുകാരൻ എത്തിയത് പ്രണയമായി; കഴുത്തിന്റെ ചികിൽസയ്ക്കായി വന്ന ഭാര്യയെ ഉറങ്ങുമ്പോൾ ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിവാക്കൽ; മരണം സ്ഥിരീകരിച്ചത് നേഴ്‌സായ കാമുകി ഹൃദയമിടിപ്പ് നോക്കി: മകന്റെ രഹസ്യം ഒളിപ്പിച്ചത് പകയായെന്ന് മൊഴി; വിദ്യയെ പ്രേംകുമാറും സുനിതയും ചേർന്ന് കൊന്നതും മദ്യത്തിൽ ചതിയൊരുക്കി
സുന്ദരമ്മാളിന്റെ ആദ്യ വിവാഹത്തിലെ മകൾ; ചേർത്തലക്കാരനുമായുള്ള ആദ്യ ഒളിച്ചോട്ടത്തിലെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത് അമ്മൂമ്മ; കൊച്ചുമകളുടെ കല്യാണത്തിന് അമ്മയെ വിളിച്ചത് മാതാപിതാക്കളുടെ അനുഗ്രഹം ഉറപ്പിക്കാൻ; മകളുടെ നാലാംകെട്ടുകാരനെ വീട്ടിൽ കയറ്റാൻ മടിച്ചത് 28വർഷം മുമ്പത്തെ വേദന മനസ്സിൽ നിന്ന് മായാത്തതിനാൽ; ഭാര്യയുടെ കൂടുതൽ വിവാഹങ്ങൾ പ്രേംകുമാർ അറിഞ്ഞതും കല്യാണ വീട്ടിൽ വച്ച്; വിദ്യയെ കൊലപ്പെടുത്തിയ പ്രതികാരം തുടങ്ങുന്നത് കഞ്ഞിക്കുഴിയിലെ വീട്ടിൽ
കുസാറ്റിൽ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ അനിലയെ മരണം വിളിച്ചത് എങ്ങിനെയെന്ന് ആർക്കും അറിയില്ല; പഠനത്തിലും ജോലിയിലും ബഹു മിടുക്കിയായ മാവേലിക്കരക്കാരിയായ പെൺകുട്ടി ജർമനിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും
അച്ഛന് ജോലി കാരണം ചെങ്ങന്നൂരുകാരൻ 9-ാക്ലാസുവരെ പഠിച്ചത് വെള്ളറടയിൽ; 25കൊല്ലത്തിന് ശേഷം ചെറുവാരക്കോണത്തെ സ്‌കൂൾ റീയൂണിയൻ വാടക വീട്ടിലെ അടിച്ചു പൊളിയായി; മൂന്ന് മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ അച്ഛനും ഉല്ലാസയാത്രയുമായി കറങ്ങിയത് പ്രണയം തലയ്ക്ക് പിടിച്ച്; വിദ്യയെ വില്ലയിൽ കൊണ്ടു വന്ന് കൊന്നത് മദ്യപാന പാർട്ടിക്ക് ശേഷം; ട്വിസ്റ്റായി മംഗലാപുരത്തെ പെൺവാണിഭ ലോബിയും; പ്രേംകുമാറിന്റെ കാമുകിയായ വില്ലത്തി സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടും; വിദ്യയുടേത് സിനിമയെ വെല്ലുന്ന കൊലപാതകം
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ