Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളും വൈനും ബിയറും മദ്യമായി പരിഗണിക്കരുതെന്ന് സുപ്രീംകോടതിയോട് കേരളം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സമയം വേണം; ഉത്തവ് നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും ആവശ്യം

കള്ളും വൈനും ബിയറും മദ്യമായി പരിഗണിക്കരുതെന്ന് സുപ്രീംകോടതിയോട് കേരളം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സമയം വേണം; ഉത്തവ് നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും ആവശ്യം

ന്യൂഡൽഹി: കള്ള്, വൈൻ, ബിയർ എന്നിവയെ മദ്യമായി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതയിൽ ഹർജി നല്കി. ദേശീയപാതയോരത്തെ മദ്യശാലകൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സംസ്ഥാനം സമർപ്പിച്ച ഹർജിയിലാണ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പാതയോരത്തെ മദ്യശാലകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ബിവറേജസ് കോർപ്പറേഷനും സിവിൽസപ്ലൈസിനും ബാധകമാക്കരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ നികത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒരു വർഷത്തെ സാവകാശവും സർക്കാർ തേടിയിട്ടുണ്ട്. സർക്കാരും മദ്യശാലകൾ പൂട്ടുന്നതിന് കൂടുതൽ സമയം തേടി ബിവറേജസ് കോർപ്പറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകൾ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽക്കൂടിയാണ് കേരളം ഹർജി നല്കിയിരിക്കുന്നത്.

അതേസമയം, സുപ്രീംകോടതിവിധിക്കെതിരേ സംസ്ഥാനം അപ്പീൽ പോകില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കള്ള്, ബിയർ, വൈൻ എന്നിവയെ കോടതി വിധിയിൽനിന്ന് ഒഴിവാക്കണമെന്നല്ല സംസ്ഥാനം ആവശ്യപ്പെട്ടത്. മദ്യത്തിന്റെ നിർവചനത്തിൽനിന്ന് ഇവയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല. കോടതി നിർദ്ദേശിച്ചിരിക്കുന്ന ദൂരപരിധിയിൽ ഇവ ഉൾപ്പെടുമോയെന്നകാര്യത്തിൽ വ്യക്തത തേടിയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാതയോരത്തുള്ള നൂറ്റിയെൺപത് മദ്യശാലകളാണ് മാർച്ച് 31ന് മുൻപ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങൾ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. എംഎൽഎമാരുടെ സഹായത്തോടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് എംഡി നിർദേശിച്ചെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു വർഷത്തെ സാവകാശം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി പഠിച്ചശേഷം നിയമസെക്രട്ടറി സർക്കാരിന് കൊടുത്തിരിക്കുന്ന ഉപദേശം. എന്നാൽ, ഈ നിർദ്ദേശം ബാറുടമകൾ തള്ളുന്നു. മാത്രമല്ല, ഫൈവ് സ്റ്റാറായി ഉയർത്തിയ ഒരു ഹോട്ടൽ സർക്കാർ എതിർപ്പ് മറികടന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലൈസൻസ് നേടുകയും ചെയ്തു. ഇതിനെതിരെ അപ്പീൽ പോകണമെങ്കിലും സർക്കാരിന് സുപ്രീകോടതി വിധിയിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP