Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി റോഡ് അടയ്ക്കൽ: കർണാടകത്തിന്റെ കടുംപിടുത്തം കാരണം ഇതുവരെ നഷ്ടമായത് എട്ടുജീവനുകൾ; രോഗികളെ പോലും മംഗലാപുരത്തേക്ക് വിടാത്തത് മൗലികാവകാശ ലംഘനം; രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ചീഫ്‌സെക്രട്ടറി തലത്തിൽ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് മുൻകൈയെടുക്കാൻ കേന്ദ്രവും സന്നദ്ധമാകുന്നില്ല; സുപ്രീം കോടതിയിലെ എതിർസത്യവാങ്മൂലത്തിൽ രൂക്ഷ വിമർശനവുമായി കേരളം

അതിർത്തി റോഡ് അടയ്ക്കൽ: കർണാടകത്തിന്റെ കടുംപിടുത്തം കാരണം ഇതുവരെ നഷ്ടമായത് എട്ടുജീവനുകൾ; രോഗികളെ പോലും മംഗലാപുരത്തേക്ക് വിടാത്തത് മൗലികാവകാശ ലംഘനം; രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ചീഫ്‌സെക്രട്ടറി തലത്തിൽ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് മുൻകൈയെടുക്കാൻ കേന്ദ്രവും സന്നദ്ധമാകുന്നില്ല; സുപ്രീം കോടതിയിലെ എതിർസത്യവാങ്മൂലത്തിൽ രൂക്ഷ വിമർശനവുമായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മംഗലാപുരം-കാസർകോഡ് അതിർത്തി റോഡ് അടയ്ക്കൽ വിഷയത്തിൽ കർണാടകത്തിനും കേന്ദ്രസർക്കാരിനും എതിരെ വിമർശനവുമായി കേരളം. മംഗലാപുരത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതുകൊണ്ട് നിരവധി രോഗികൾ മരിക്കുന്ന സാഹചര്യമുണ്ടായി. കർണാടകത്തിന്റെ കർണാടകത്തിന്റെ നടപടി മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ലെന്നും കേരളം കുറ്റപ്പെടുത്തി. വിഷയത്തിൽ കർണ്ണാടക സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കേരളം എതിർ സത്യവാങ്മൂലം നൽകി.

കേന്ദ്രസർക്കാർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് കേരളം മുൻകൈയെടുക്കുന്നില്ല. രോഗികളെ ചികിത്സയ്ക്കായി കർണാടകത്തിലേക്ക് കൊണ്ടുപോകുന്നതിന് മാർഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ യോഗം ചേർന്ന് മാർഗ്ഗരേഖ തയ്യാറാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും കേന്ദ്രം അതിന് മുൻകൈയെടുകകുന്നില്ല.

പാർലമെന്റ് പാസാക്കിയ ദുരന്തനിവാരണ നിയമപ്രകാരം, അവശ്യവസ്തുക്കളുടെ ചരക്ക് നീക്കത്തിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കേണ്ടതാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സംസ്ഥാനങ്ങൾ പാലിക്കുന്നുവെന്ന് കേന്ദ്രം ഉറപ്പാക്കേണ്ടതാണെങ്കിലും അത് സംഭവിക്കുന്നില്ലെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.

കർണാടകത്തിന്റെ കടുംപിടുത്തം കാരണം ഇതുവരെ 8 മരണങ്ങൾ സംഭവിച്ചു. ഇപ്പോൾ അടച്ച് പാതകൾക്ക് പകരം കർണാടകം നിർദ്ദേശിച്ച ബദൽ പാതകൾ പ്രായോഗികമല്ലെന്നും കേരളം പറഞ്ഞു. കാസർകോട് - മംഗലാപുരം ദേശീയപാത തുറന്നു കൊടുക്കണമെന്ന് കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നില്ല. കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.

കർണാടകത്തോട് അതിർത്തി തുറക്കണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് തത്കാലം സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, അത്യാവശ്യ വാഹനങ്ങൾ കടത്തി വിടേണ്ടി വരുമെന്ന് പറയുന്നു.ഏതൊക്കെ വാഹനങ്ങൾ കടത്തി വിടണം എന്ന് തീരുമാനിക്കാൻ സമിതി ഉണ്ടാക്കണം. ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP