Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; നീനുവിന്റെ ബന്ധുക്കൾ കൊല്ലാൻ കാരണം ജാതീയമായ അന്തരം തന്നെ; പ്രോസിക്യൂഷൻ വാദം ശരിവെച്ച് കോടതി; ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും; അതിവേഗ കോടതിയിലേക്ക് കേസ് മാറ്റും

കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; നീനുവിന്റെ ബന്ധുക്കൾ കൊല്ലാൻ കാരണം ജാതീയമായ അന്തരം തന്നെ; പ്രോസിക്യൂഷൻ വാദം ശരിവെച്ച് കോടതി; ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കും; അതിവേഗ കോടതിയിലേക്ക് കേസ് മാറ്റും

കോട്ടയം: കോട്ടയം മാന്നാനത്ത് പ്രണയ വിവാഹം കഴിച്ചതിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകമാണെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ട് ഈ നിലപാട് സ്വീകരിച്ചത്. സുപ്രീം കോടതി മാനദണ്ഡപ്രകാരം കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും ആ രീതിയിൽ കേസ് പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, പ്രതിഭാഗം ഇത് ശക്തമായി എതിർത്തിരുന്നു. ഇതിനിടെയാണ് കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കെവിനെ നീനുവിന്റെ ബന്ധുക്കൾ കൊല്ലാൻ കാരണം ജാതീയമായ അന്തരമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും.

കേരളത്തിൽ ആദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്. മെയ് 27നാണ് കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നൽകുന്നത്. ഇതിനു പിന്നാലെ മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ നീനുവിന്റെ സഹോദരനടക്ക കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം ആറ്റിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP