Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെവിൻ വധക്കേസ്: വിധി ബുധനാഴ്ച; കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് റെക്കോഡ് വേഗത്തിൽ; ദുരഭിമാനക്കൊലയിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികൾ

കെവിൻ വധക്കേസ്: വിധി ബുധനാഴ്ച; കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് റെക്കോഡ് വേഗത്തിൽ; ദുരഭിമാനക്കൊലയിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മലയാളികളെ ഞെട്ടിച്ച കെവിൻ വധക്കേസിൽ നാളെ വിധി പറയും. വിചാരണ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണു റെക്കോഡ് വേഗത്തിൽ വിധിപറയുന്നത്. ദുരഭിമാന കൊലയുടെ ഗണത്തിൽപ്പെടുത്തിയാണു കേസ് കോടതി പരിഗണിക്കുന്നത്.

2018 മെയ്‌ 28-നാണു കെവിനെ കൊല്ലപ്പെട്ട നിലയിൽ പുനലൂരിനു സമീപം ചാലിയക്കര ആറ്റിൽ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പേരാണു പ്രതികൾ. ഒൻപതു പേർ ജയിലിലും അഞ്ചുപേർ ജാമ്യത്തിലുമാണ്. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷാണു മുഖ്യസാക്ഷി. കോട്ടയം, നട്ടാശേരി പ്ലാത്തറയിൽ ജോസഫിന്റെ മകൻ കെവിൻ പി. ജോസഫ് (24) ഇതരമതവിഭാഗത്തിൽപ്പെട്ട നീനുവിനെ വിവാഹം കഴിച്ചതോടെയുണ്ടായ വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷൻ വാദം.

താഴ്ന്ന ജാതിയിൽപെട്ടതെന്ന് നീനുവിന്റെ ബന്ധുക്കൾ കരുതുന്ന കെവിനെ നീനു വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണു കൊലപാതകമെന്നും ഇതു ദുരഭിമാനക്കൊലയാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. കേസിൽ പ്രോസിക്യൂഷൻ 240 പ്രമാണങ്ങളും 113 സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സി.എസ്. അജയൻ, നെബു ജോൺ എന്നിവർ ഹാജരായി. 2018 മെയ്‌ 27നു കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം പിറ്റേന്നു രാവിലെ കൊല്ലം ചാലിയക്കര പുഴയിൽ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP