Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതി ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിയായ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം; 20വർഷം അധികം തടവും അനുഭവിക്കണമെന്നും കൊല്ലം നാലാം അഡീഷണൽ ജില്ലാ കോടതി; വീട്ടമ്മയെ തലയ്ക്കടിച്ച് ബോധരഹിതയാക്കി പീഡിപ്പച്ചത് സജി എന്ന അനുപ്

കോടതി ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്ന കേസ്; പ്രതിയായ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം; 20വർഷം അധികം തടവും അനുഭവിക്കണമെന്നും കൊല്ലം നാലാം അഡീഷണൽ ജില്ലാ കോടതി; വീട്ടമ്മയെ തലയ്ക്കടിച്ച് ബോധരഹിതയാക്കി പീഡിപ്പച്ചത് സജി എന്ന അനുപ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം മങ്ങാട്ട് കോടതി ജീവനക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. ഓട്ടോ ഡ്രൈവറും മങ്ങാട് സ്വദേശിയുമായ പ്രതി സജിക്ക് ജീവപര്യന്തത്തിന് പുറമേ ഇരുപതുവർഷം അധിക തടവും അനുഭവിക്കണം. കൊല്ലം നാലാം അഡീഷണൽ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം, അതിക്രമിച്ചു കടക്കൽ, ബലാൽസംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കൊല്ലം നാലാം അഡീഷണൽ ജില്ലാ കോടതി പ്രതിയെ ശിക്ഷിച്ചത്.പുനലൂർ കോടതിയിലെ ജീവനക്കാരിയും കൊല്ലം മങ്ങാട് സ്വദേശിനിയുമായ വീട്ടമ്മ 2013 ജനുവരി പതിനാറിനാണ് കൊല്ലപെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി സജി എന്ന അനൂപ് വീട്ടമ്മയെ തലയ്ക്കടിച്ചു ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു.

ശേഷം മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പ്രതിയായ സജിയുടെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരിയിരുന്നു കൊല്ലപ്പെട്ട വീട്ടമ്മ. സാഹചര്യത്തെളിവുകളെ അധികരിച്ച് അന്വേഷണം നടത്തിയ കേസിൽ ശാസ്ത്രീയമായ തെളിവുകളും ലഭിച്ചിരുന്നു. ഇരവിപുരം സിഐ. മാരായ ബാലാജി, അമ്മിണിക്കുട്ടൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, മങ്ങാട് സി.എസ്.സുനിൽ എന്നിവർ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP