Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്ആർടിസിയുടെ അതിവേഗ സർവീസ് നടത്തുന്ന ബസുകളിൽ നിന്നു യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; ആളുകളെ സീറ്റിന് അനുസരിച്ച് മാത്രം കയറ്റണം; മോട്ടോർവാഹനം നിയമം കെഎസ്ആർടിസി കർശനമായി പാലിക്കണമെന്ന് ഉത്തരവ്; നടപ്പിലാക്കിയാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ആനവണ്ടിക്കുള്ള അവസാന ആപ്പായി മാറും; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കോർപ്പറേഷൻ എംഡി ഹേമചന്ദ്രൻ

കെഎസ്ആർടിസിയുടെ അതിവേഗ സർവീസ് നടത്തുന്ന ബസുകളിൽ നിന്നു യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; ആളുകളെ സീറ്റിന് അനുസരിച്ച് മാത്രം കയറ്റണം; മോട്ടോർവാഹനം നിയമം കെഎസ്ആർടിസി കർശനമായി പാലിക്കണമെന്ന് ഉത്തരവ്; നടപ്പിലാക്കിയാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ആനവണ്ടിക്കുള്ള അവസാന ആപ്പായി മാറും; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കോർപ്പറേഷൻ എംഡി ഹേമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയുടെ അതിവേഗ സർവീസ് നടത്തുന്ന ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. എക്സ്‌പ്രസ്, സുപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയെ കൂടുതൽ നഷ്ടത്തിലേക്ക് ഈ ഉത്തരവ് നയിക്കുമെന്നും വ്യാപകമായി വിമർശനം ഉയരുന്നു. ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിലാണ് കെഎസ്ആർടിസി മാനേജ്‌മെന്റ്.

ഉയർന്ന നിരക്ക് ഈടാക്കുന്ന ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ബസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കരുതെന്നും കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഉത്തരവ് ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ്ചാർജ് വർധന നടപ്പാക്കുക, മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കാൻ നിർദ്ദേശിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്‌പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞത്. ഇത്തരം സർവീസുകളിൽ സീറ്റിങ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ലക്ഷ്വറി സർവീസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആർടിസിയുടെ ഈ നടപടി മോട്ടോർ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിലവിൽ സൂപ്പർ എക്സ്‌പ്രസ് മുതൽ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളിൽ കെഎസ്ആർടിസി യാത്രക്കാരെ നിർത്തി കൊണ്ടുപോകാറില്ല. വിധി വന്നതോടെ സൂപ്പർ ഫാസ്റ്റിലെ നിന്നുള്ള യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി, സിറ്റി സർവീസുകൾ എന്നിവയിലാണ് നിലവിൽ യാത്രക്കാർ നിന്ന് യാത്ര ചെയ്യുന്നത്. സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്, മിന്നൽ പോലുള്ള സർവീസുകളിൽ സീറ്റിങ് പരിധിയിലുള്ള യാത്രക്കാരെ നിലവിൽ കൊണ്ടുപോകാറുള്ളൂ.

ബസ് ചാർജ് വർധനവ് മരവിപ്പിക്കുക എന്ന ഹർജിക്കാരുടെ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. എന്നാൽ മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന കാര്യത്തിൽ സർക്കാരന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹ്രസ്വദൂര യാത്രക്കാരായിരുന്നു ബസുകളിൽ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. എന്നാൽ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഇപ്പോൾ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, അതിനുശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP