Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാഭകരമല്ലാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അവസരം നൽകണം; കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വിദഗ്ദ്ധപഠനം വേണമെന്നും ഹൈക്കോടതി

ലാഭകരമല്ലാത്ത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അവസരം നൽകണം; കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വിദഗ്ദ്ധപഠനം വേണമെന്നും ഹൈക്കോടതി

കൊച്ചി: ലാഭകരമല്ലാത്ത കെഎസ്ആർടിസി റൂട്ടുകളിൽ സ്വകാര്യബസുകൾ ആകാമെന്ന് ഹൈക്കോടതി. നഷ്ടത്തിലോടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ലാഭകരമാക്കാൻ വിദഗ്ധ പഠനം വേണമെന്നും കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീമിന്റെ നിരീക്ഷണം.

കെ.എസ്.ആർ.ടി.സിക്ക് ലാഭകരമല്ലാത്ത റൂട്ടുകളിൽ സർവീസ് കുറച്ച് സ്വകാര്യബസ്സുകൾക്ക് കൈമാറാം. ഭാവിയിൽ ലാഭനഷ്ടങ്ങളില്ലാതെ കെ.എസ്.ആർ.ടിസി മുന്നോട്ടു കൊണ്ടുപൊകാൻ കഴിയണം. സർക്കാർ തയാറാക്കിയ പുനരുദ്ധാരണപാക്കേജിൽ കെ എസ് ആർ ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നടപടിയുണ്ടാകണമെന്ന് കോടതി പറഞ്ഞു. അതെസമയം കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് അടുത്തമാസം 19ന് സത്യവാങ്മൂലം സമർപിക്കാൻ കോടതി നിർദ്ദേശം നൽകി.

അതെസമയം 1145 കോടിരൂപ സർക്കാർ കുടിശിക നൽകാനുണ്ടെന്ന് കോടതിയിൽ കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു. പ്രതിശീർഷ വരുമാനം 150 കോടിരൂപയും ചെലവ് 239 കോടി രൂപയുമാണ്. വരുമാനത്തിന്റെ അറുപത്തിയഞ്ച് ശതമാനവും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായാണ് ചെലവഴിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP