Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന്് ജീവപര്യന്തം; കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ സാക്ഷികളെ വിസ്തരിച്ചില്ല; നിർണായക സാക്ഷികളെയും ഒഴിവാക്കി; മോദി സർക്കാറിനെ വിമർശിച്ചതിനും ഗുജറാത്ത് കലാപക്കേസുകളിലെ ഭരണകൂട ഇടപെടൽ ചൂണ്ടിക്കാട്ടിയതിനുമുള്ള ശിക്ഷയെന്ന് സാംസ്കാരിക പ്രവർത്തകർ; മോദിസർക്കാരിനെ വിമർശിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്ന് അരുദ്ധതി റോയിയും ടീസ്റ്റ സെതൽവാദും സച്ചിദാനന്ദനും

30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന്് ജീവപര്യന്തം; കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ സാക്ഷികളെ വിസ്തരിച്ചില്ല; നിർണായക സാക്ഷികളെയും ഒഴിവാക്കി; മോദി സർക്കാറിനെ വിമർശിച്ചതിനും ഗുജറാത്ത് കലാപക്കേസുകളിലെ ഭരണകൂട ഇടപെടൽ ചൂണ്ടിക്കാട്ടിയതിനുമുള്ള ശിക്ഷയെന്ന് സാംസ്കാരിക പ്രവർത്തകർ; മോദിസർക്കാരിനെ വിമർശിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്ന് അരുദ്ധതി റോയിയും ടീസ്റ്റ സെതൽവാദും സച്ചിദാനന്ദനും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: 30 വർഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ, ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്റെയും നിരന്തര വിമർശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം. പ്രധാന സാക്ഷികളെ വിസ്തരിക്കാതെ ജുഡീഷ്യറിയെവരെ സ്വാധീനിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ആരോപിച്ച് ഭട്ടിനെ അനുകൂലിക്കുന്നവർ രംഗത്ത് എത്തിയിട്ടുണ്ട്. ടീസ്റ്റ് സെറ്റൽവാദിനെയും അരുദ്ധതിറോയിയെയും പോലുള്ള പ്രമുഖർ ഇത് പകപോക്കലാണെന്നും ഭരണകൂട സ്വാധീനം ജുഡീഷ്യറിയിൽവരെ എത്തിയതിന്റെ തെളിവാണിതെന്നും ആരോപിക്കുന്നു. എഴുത്തുകാരനുമായ സച്ചിദാനന്ദനും രംഗത്തെത്തി.' എല്ലാ ജനാധിപത്യവിശ്വാസികൾക്കും ബോധ്യമുള്ളതുപോലെ വളരെ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ഗുജറാത്തിലെ നരഹത്യ ചരിത്രത്തിൽ നിന്ന് പൂർണ്ണമായി നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഒരു തരത്തിലും അർഹിക്കാത്ത ശിക്ഷ അദ്ദേഹത്തിന് വിധിച്ചത്. നീതിക്കും ന്യായത്തിനും സത്യത്തിനും വേണ്ടി നിൽക്കുന്ന ആളുകൾ ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നത് വരാനിരിക്കുന്ന ഭീകരമായ നാളുകളിലേക്കുള്ള ദുസൂചനയാണെന്നും മോദിസർക്കാരിനെ വിമർശിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്'- സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ജയിലിൽക്കഴിയുന്നത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരിൽ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാൻ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

സഞ്ജീവ് ഭട്ട് ജാംനഗറിൽ അഡീഷണൽ പൊലീസ് സുപ്രണ്ടായിരിക്കെ 1990 ൽ നടന്ന പ്രഭുദാസ് മാധാവ്ജി വൈഷ്ണവി എന്നയാൾ കസ്റ്റഡിയിൽ മരിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തനിക്കെതിരെ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. പ്രോസിക്യൂഷൻ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിൽ 32 പേരെ മാത്രമാണ് വിചാരണ വേളയിൽ വിസ്തരിച്ചത്. നിർണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തിൽ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികൾ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

സഞ്ജീവ് ഭട്ട് ജാംനഗർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെ ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരിൽ വൈഷണി ഉൾപ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥർമാരും കസ്റ്റഡിയിലെടുത്തിരുന്നു.ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയിൽ കഴിഞ്ഞത്. ജാമ്യത്തിൽ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കൽ റെക്കോർഡുകളിലുള്ളത്.

ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 1995ൽ കേസ് മജിസ്‌ട്രേറ്റിന്റെ പരിഗണനയിൽ വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തിൽ 2011വരെ വിചാരണ നിർത്തിവെക്കുകയായിരുന്നു. പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.ഇന്നാണ് കേസിൽ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP