Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറുകൾ അടച്ചത് ഗുണമായി; 418 ബാറുകൾ പൂട്ടിയപ്പോൾ മദ്യവും ബിയറും കുടിക്കുന്നവരുടെ എണ്ണം കുറഞ്ഞു; നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലവുമായി ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയിൽ

ബാറുകൾ അടച്ചത് ഗുണമായി; 418 ബാറുകൾ പൂട്ടിയപ്പോൾ മദ്യവും ബിയറും കുടിക്കുന്നവരുടെ എണ്ണം കുറഞ്ഞു; നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലവുമായി ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയിൽ

കൊച്ചി: ബാറുകൾ അടച്ചത് ഗുണമായെന്ന് ബിവറേജ്‌സ് കോർപ്പറേഷനും ഒടുവിൽ സമ്മതിക്കുന്നു. മുൻ നിലപാടിൽ നിന്ന് ബിവറേജസ് കോർപ്പറേഷൻ പിന്നോട്ട് പോകുമ്പോഴും വിമർശനങ്ങൾ കുറയുന്നുമില്ല. ബാർ അടച്ചതിലൂടെ മദ്യ ഉപഭോഗം കുറയ്ക്കാനായെന്ന് ഇതാദ്യമായാണ് ബിവറേജസ് കോർപ്പറേൻ സമ്മതിക്കുന്നത്.

418 ബാറുകൾ അടച്ചശേഷം സംസ്ഥാനത്തെ മദ്യ ഉപയോഗം കുറഞ്ഞുവെന്ന് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മദ്യ ഉപയോഗത്തിൽ ഒരു ശതമാനവും ബിയർ ഉപയോഗത്തിൽ ആറ് ശതമാനവും കുറവ് വന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബാർ കേസിൽ ബെവ്‌റിജസ് കോർപറേഷൻ നേരത്തെ നൽകിയ സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ കണക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള കണക്കുകൾ ലഭ്യമാകാതിരുന്നതാണ് ആദ്യ റിപ്പോർട്ടിൽ പിഴവ് വരാൻ കാരണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2013 ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലഘട്ടത്തിൽ 98.43 ലക്ഷം വിദേശമദ്യം വിറ്റിരുന്ന സ്ഥലത്ത് ഈ വർഷം ഇതേ കാലയളവിൽ 99.5 ലക്ഷം കേസാണ് വിറ്റത്.ബിയറിന്റെ കാര്യത്തിലും വിൽപ്പനയിൽ കുറവുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 42.47 ലക്ഷം കേസ് ബിയറാണ് കഴിഞ്ഞവർഷം വിറ്റത്. ഈ വർഷം ഇതേ കാലയളവിൽ വിറ്റത് 40.05 ലക്ഷം കേസ് ബിയറാണ്.

ബാറുകളിലൂടെയുള്ള മദ്യവിൽപന കുറഞ്ഞെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന കൂടിയെന്ന് കോർപറേഷൻ തന്നെ സമ്മതിക്കുന്നു. 67.34 ലക്ഷം കേസ് മദ്യമാണ് കഴിഞ്ഞ വർഷം ഒട്ട്‌ലെറ്റുകൾ വഴി വിറ്റത്. ഈ വർഷമത് 73.46 ആയി വർധിച്ചു. ബിയർ വിൽപനയിലും സമാന വർധനയുണ്ടായി.

418 ബാറുകൾ പൂട്ടിയതിനുശേഷവും മദ്യവിൽപനയിൽ ഒരു ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായിരിക്കുന്നത്. ബാറുകൾ പൂട്ടിയപ്പോൾ ബെവ്‌റിജസ് ഔട്ട്‌ലെറ്റുകൾ വഴി ആവശ്യക്കാർ മദ്യം വാങ്ങിയെന്നും കണക്കുകൾ തെളിയിക്കുന്നു. ഇതിന് വിപരീതമായ കണക്കുകളാണ് ഹൈക്കോടതിയിൽ നേരത്തെ ബിവറേജസ് കോർപ്പറേഷൻ കോടതിയിൽ നയിക്കുന്നത്. ബാർ കേസിൽ ഉടമകൾക്ക് അനുകൂലമായ വിധിയുണ്ടാക്കാനാണിതെന്ന വിമർശനവും സജീവമായി.

മദ്യ ഉപഭോഗം കൂടിയെന്ന റിപ്പോർട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ടി.എൻ.പ്രതാപൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ വെബ്‌സൈറ്റിൽ നല്കിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം മദ്യത്തിന്റെ ഉപയോഗം കുറഞ്ഞുവെന്നാണ് കാണിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബാറുകൾ പൂട്ടിയിട്ടും മദ്യ വിൽപ്പന കൂടിയെന്ന സർക്കാരിന്റെ സത്യവാങ്മൂലം കോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതാപൻ ആരോപിച്ചിരുന്നു. പ്രതാപന്റെ ഈ പ്രസ്താവനയെ എക്‌സൈസ് മന്ത്രി കെ.ബാബുവും വിമർശി്ച്ചു. ബിവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ കോടതിയെ ഒരിക്കലും തെറ്റിധരിപ്പിക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

എന്നാൽ ടി.എൻ. പ്രതാപന്റെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി എത്തിയത്. അതുകൊണ്ട് തന്നെ വിശദ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ബിവറേജസ് കോർപ്പറേഷനോട് നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് പുതിയ സത്യവാങ്മൂലം ബിവറേജസ് കോർപ്പറേഷൻ സമർപ്പിച്ചത്. ഇതോടുകൂടി മദ്യലോബിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവരുണ്ടെന്ന് തെളിഞ്ഞതായി ടി.എൻ. പ്രതാപൻ ആരോപിച്ചു. നിലവിലെ കണക്കുകളിലും കോൺഗ്രസ് എംഎ‍ൽഎ. പൂർണ്ണ തൃപ്തനല്ല.

മദ്യരാജാക്കന്മാരെ സഹായിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ബിവറേജസ് കോർപറേഷന്റെ നടപടിയാണ് സത്യവാങ്മൂലത്തിലൂടെ വെളിപ്പെട്ടതെന്ന് ടി എൻ പ്രതാപൻ എംഎൽഎ പറഞ്ഞു. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP