Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് അറസ്റ്റിലായ യുവാവിനോട് ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്; കന്യാകുമാരി സ്വദേശി ജെബിൻ ചാൾസിന് ജാമ്യം നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര നിബന്ധന ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് അറസ്റ്റിലായ യുവാവിനോട് ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്; കന്യാകുമാരി സ്വദേശി ജെബിൻ ചാൾസിന് ജാമ്യം നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര നിബന്ധന ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയായ യുവാവിന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഒരു വർഷത്തേക്ക് ഫേസ്‌ബുക്ക് അടക്കം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കരുത് എന്ന നിർദേശത്തിൽ. കന്യാകുമാരി സ്വദേശിയായ ജെബിൻ ചാൾസ് എന്ന യുവാവിനാണ് വിചിത്രമായ വ്യവസ്ഥയിൽ കോടതി ജാമ്യം അനുവദിച്ചത്. മോദിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ജെബിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ 67 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

മോദിക്കെതിരായ യുവാവ് ഫേസ്‌ബുക്ക് ഇട്ട പോസ്റ്റ് വളരെ ആക്ഷേപകരമായിരുന്നു എന്നാണ് കോടതി കണ്ടെത്തിത്. ഇത് പ്രകാരമാണ് കോടതി യുവാവിനോട് ജാമ്യം അനുവദിക്കുന്ന വേളയിൽ കർശന ഉപാധി വെച്ചത്. മദ്രാസ് ഹൈക്കോടിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനാണ് യുവാവിന് ജാമ്യം അനുവദിച്ചത്. യുവാവ് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ഉറപ്പു വരുത്തണം എന്നാണ് ജഡ്ജി നിർദേശിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന് യുവാവ് ക്ഷമ പറയുകയും ചെയ്തിരുന്നു. തന്റെ തെറ്റ് യുവാവ് മനസിലാക്കിയെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. യുവാവ് സോഷ്യൽ മീഡിയയെ മോശമായ വിധത്തിൽ ഉപയോഗിക്കുന്നതായി കീഴ് കോടതി കണ്ടെത്തിയിരുന്നു. യുവാവിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ച വേളയിലാണ് യുവാവിനോട് ഫേസ്‌ബുക്ക് ഉപയോഗിക്കരുത് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്.

സമാനമായ വിധത്തിൽ മറ്റൊരു കേസിലും യുവാവിനെ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. മുസ്ലിംങ്ങൾക്കെതിരെ മോശമായ കമന്റ് രേഖപ്പെടുത്തിയ യുവാവിനാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കോടതി വിലക്കേർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP