Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതിലും പാലങ്ങളും കെട്ടിടങ്ങളും വൃത്തിഹീനമാക്കി പരസ്യങ്ങളുടെ അതിപ്രസരം; പ്രമുഖ വ്യക്തികളുടെ ചിത്രവും പേരും അടങ്ങുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

മതിലും പാലങ്ങളും കെട്ടിടങ്ങളും വൃത്തിഹീനമാക്കി പരസ്യങ്ങളുടെ അതിപ്രസരം; പ്രമുഖ വ്യക്തികളുടെ ചിത്രവും പേരും അടങ്ങുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

ചെന്നൈ: പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും പേരും ഉൾപ്പെടുന്ന പരസ്യങ്ങൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. പരസ്യങ്ങളുടെ അതിപ്രസരം മതിലും പാലങ്ങളും കെട്ടിടങ്ങളും വൃത്തിഹീനമാക്കുന്നതിൽ സഹികെട്ടാണ് കോടതിയുടെ ഉത്തരവ്.

ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തികളുടെ പേരോ ചിത്രമോ ഉൾപ്പെടുന്ന പരസ്യങ്ങൾ പ്രദർശിപ്പിച്ചാൽ വഹിക്കുന്ന സ്ഥാനമെന്തായാലും ഈ വ്യക്തികൾ നിയമം അനുശാസിക്കുന്ന കർശന പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പു നൽകി.

അഭിഭാഷകനായ രാജേന്ദ്രൻ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിവിധി. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം എന്നിവരുൾപ്പെടുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മുനിസിപ്പൽ കമ്മിഷണറുടെ അനുമതിയോടെയാണ് പരസ്യങ്ങളുടെ അതിപ്രസരം ഉണ്ടാകുന്നതെന്നും രാജേന്ദ്രൻ ഹർജിയിൽ ആരോപിച്ചിരുന്നു. മുനിസിപ്പൽ കമ്മിഷണറുടെ പേരും പരസ്യങ്ങളിൽ ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ആവർത്തിക്കുന്ന പക്ഷം പരസ്യങ്ങളിൽ പേരുവരുന്ന വ്യക്തികൾ നിയമം അനുശാസിക്കുന്ന പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങാൻ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP