Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ രാസവസ്തുക്കളുപയോഗിച്ച് ഷണ്ഡന്മാരാക്കണം; സമൂഹത്തെ നന്മയിലൂടെ നയിക്കാൻ പരമ്പരാഗതനിയമങ്ങൾ ശക്തമല്ലെന്ന് മദ്രാസ് ഹൈക്കോടതി

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ രാസവസ്തുക്കളുപയോഗിച്ച് ഷണ്ഡന്മാരാക്കണം; സമൂഹത്തെ നന്മയിലൂടെ നയിക്കാൻ പരമ്പരാഗതനിയമങ്ങൾ ശക്തമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി. ഈ മാസം 16ന് വിധിപറഞ്ഞ കേസിലെ വിധിപ്പകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളെ നിശബ്ദമായി നോക്കിയിരിക്കാനാകില്ലെന്നും കോടതി ശക്തമായ വാക്കുകളിലൂടെ പറയുന്നു.

കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിർദ്ദേശം പ്രാകൃതമാണെന്ന് തോന്നാം. പക്ഷേ ഇത്തരം കാടത്തരം കാണിക്കുന്നവർക്ക് മറ്റുശിക്ഷകൾ മതിയാകില്ലെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ കിരുബാകരൻ അഭിപ്രായപ്പെട്ടു. കുട്ടികളോടുള്ള ലൈംഗികാസക്തിയുടെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട വിദേശപൗരന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നൽകിയ ഹർജി കോടതി തള്ളി.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ 2008 നേക്കാൾ 2.4 ശതമാനം വർദ്ധിച്ചു. കുട്ടികൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾക്ക് 400 ശതമാനമാണ് വർധനവുണ്ടായത്. 2012-2014 കാലത്ത് കുട്ടികൾക്കെതിരായ പിഡനങ്ങൾ 38,172ൽ നിന്ന് 89,423ലേക്ക് ഉയർന്നു. പോസ്‌കോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസെസ് ആക്ട്) എന്ന ശക്തമായ നിയമം നിലവിലിരിക്കെയാണിതെന്നും ജസ്റ്റിസ് എൻ. കിരുബകരൻ പറഞ്ഞു. ഇത്തരം വ്യാധികളെ തടയാനും നേരിടാനും നിയമം അശക്തമാണ്. കുറ്റവാളികളെ ഷണ്ഡരാക്കുന്നതു വലിയം ഫലം കൊണ്ടുവരും, വിധിയിൽ പറയുന്നു.

റഷ്യ, പോളണ്ട്, യുഎസിലെ ഒൻപതു സംസ്ഥാനങ്ങൾ തുടങ്ങിയവ കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി നിയമം മൂലം ഇല്ലാതാക്കുന്നുണ്ട്. ഈ നിർദ്ദേശം അപരിഷ്‌കൃതമാണെങ്കിലും ഇത്തരം അപരിഷ്‌കൃത കുറ്റകൃത്യങ്ങളെ തടയാൻ ഈ ശിക്ഷാരീതികൾ തന്നെയാണ് വേണ്ടത്. കടുത്ത ശിക്ഷയെന്ന പേടി ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് കുറ്റവാളികളെ തടയും, കോടതി നിരീക്ഷിച്ചു. കുറ്റവാളികളെ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഷണ്ഡരാക്കുന്നത് യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ അനുവദനീയമാണ്. ഉദ്ദേശിച്ച രീതിയിൽ സമൂഹത്തെ നന്മയിലൂടെ നയിക്കാൻ പരമ്പരാഗതനിയമങ്ങൾ ശക്തമല്ല. എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ല. പക്ഷേ സമൂഹത്തിലെ യാഥാർഥ്യം മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം നൽകാമെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പതിനഞ്ചുകാരനെ ബ്രിട്ടീഷ് പൗരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് വിധി. ഇയാൾ ലണ്ടനിലേക്കു മടങ്ങിയതിനു ശേഷമാണ് ഇപ്പോൾ 18നു മുകളിൽ പ്രായമുള്ള ഇര കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നും ഇന്റർപോൾ നോട്ടീസ് ഉള്ളതിനാൽ തനിക്ക് ഇന്ത്യയിലേക്ക് എത്താനാകുന്നില്ലെന്നും കാട്ടി ബ്രിട്ടീഷുകാരൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഹർജി പൂർണമായി തള്ളിയില്ല. ബ്രിട്ടീഷുകാരന് ഇന്ത്യയിലെത്തി വിചാരണനേരിടാൻ റെഡ് കോർണർ നോട്ടീസ് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP