Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാ നാടകത്തിൽ ഇന്ന് വിധി പറയാതെ സുപ്രീംകോടതി; കേസ് നാളത്തേക്ക് മാറ്റി മൂന്നംഗ ബഞ്ച്; പത്തരയ്ക്ക് വാദം തുടരാൻ തീരുമാനം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഗവർണ്ണർക്കും ഫ്ടനാവീസിനും അജിത് പവാറിനും നോട്ടീസ് അയയ്ക്കാനും തീരുമാനം; കോടതി പരിഗണിക്കുന്നത് വിശ്വാസ വോട്ടിലെ തീയതി പ്രശ്‌നം മാത്രം; അംഗീകരിക്കപ്പെടുന്നത് അടിയന്തര പ്രാധാന്യത്തിൽ വിധി വേണ്ടെന്ന ബിജെപിയുടെ വാദം; മഹാരാഷ്ട്രയിൽ ചാക്കിട്ടു പിടിത്തത്തിന് കുടുതൽ സമയം

മഹാ നാടകത്തിൽ ഇന്ന് വിധി പറയാതെ സുപ്രീംകോടതി; കേസ് നാളത്തേക്ക് മാറ്റി മൂന്നംഗ ബഞ്ച്; പത്തരയ്ക്ക് വാദം തുടരാൻ തീരുമാനം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഗവർണ്ണർക്കും ഫ്ടനാവീസിനും അജിത് പവാറിനും നോട്ടീസ് അയയ്ക്കാനും തീരുമാനം; കോടതി പരിഗണിക്കുന്നത് വിശ്വാസ വോട്ടിലെ തീയതി പ്രശ്‌നം മാത്രം; അംഗീകരിക്കപ്പെടുന്നത് അടിയന്തര പ്രാധാന്യത്തിൽ വിധി വേണ്ടെന്ന ബിജെപിയുടെ വാദം; മഹാരാഷ്ട്രയിൽ ചാക്കിട്ടു പിടിത്തത്തിന് കുടുതൽ സമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. നാളെ രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. രേഖകളും ഉത്തരവും പരിശോധിക്കാനാണ് സുപ്രീംകോടതി തീരുമാനം. ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാരായ കോൺഗ്രസ്സും എൻസിപിയും ശിവസേനയും കോടതിയിൽ ആവശ്യപ്പെടുന്നുണ്ട്.

മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ശിവസേന -എൻസിപി-കോൺഗ്രസ് പാർട്ടികൾ സമർപ്പിച്ചവയാണ് ഇത്. ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗവർണറുടെ നടപടി റദ്ദാക്കണമെന്നതായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കിൽ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പു നേരിടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു ഹർജിയിലെ പ്രധാന ആരോപണം. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ ഹർജിക്ക് അടിയന്തര പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തിയില്ല.

മറിച്ച് ഫഡ്‌നാവീസിനെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവർണ്ണറുടെ നടപടി പരിശോധിക്കാനാണ് തീരുമാനം. ബിജെപിയും എൻസിപിയും നൽകിയ പിന്തുണ കത്തുകൾ കോടതി പരിഗണിക്കും. ഈ കത്തുകളുടെ സാധുതയും സാഹചര്യവും പരിശോധിക്കും. അതിന് ശേഷം ഗവർണ്ണർ ഇറക്കിയ ഉത്തരവും കോടതി പരിശോധിക്കും. കേസിലെ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കും. അതിന് ശേഷം ഈ വിഷയത്തിൽ വാദം കേൾക്കും. അതിന് ശേഷമാകും സുപ്രീംകോടതി വിഷയത്തിൽ മറുപടി നൽകുക. ഫലത്തിൽ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവീസിന് ഉടൻ വിശ്വാസ വോട്ട് നേരിടേണ്ടി വരില്ല. അതായത് ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി സർക്കാരിന് ഇനിയും കൂടുതൽ സമയം കിട്ടും.

ഫലത്തിൽ മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ആവശ്യം കോടതി തള്ളുകയാണ്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തും ഫഡ്‌നാവിസ് ഭൂരിപക്ഷം അവകാശപ്പെട്ട് നൽകിയ കത്തും നാളെ രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ ഭരണഘടന തത്വങ്ങളും ലംഘിച്ചാണു കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി അനുവദിച്ചതെന്നാണു പ്രതിപക്ഷ ആരോപണം. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ആരോപിച്ചു.

ശിവസേനയ്ക്കുവേണ്ടി കബിൽ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കബിൽ സിബൽ വാദം തുടങ്ങിയത്. ഗവർണർ മറ്റു ചിലരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും കബിൽ സിബൽ ചൂണ്ടിക്കാട്ടി. ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കബിൽ സിബൽ പ്രധാനമായും ആവശ്യപ്പെട്ടത്. ബിജെപിക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണം. ഞായറാഴ്ച ഹർജി കേൾക്കേണ്ടെന്നും വാദത്തിനിടെ റോഹ്ത്തഗി ആവശ്യപ്പെട്ടു. എൻ.സി.പിക്ക് വേണ്ടി മനു അഭിഷേക് സിങ്വിയാണ് ഹാജരായത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ സുപ്രീം കോടതിയിലേക്ക് എത്തിയതിന് പിന്നാലെ കേസ് തള്ളണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരുന്നു. മുകുൾ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരായത്. അടിയന്തിര പ്രാധാന്യമില്ലാത്ത കേസാണിതെന്ന് പറഞ്ഞ റോത്തഗി, ഒരിക്കലും ഞായറാഴ്ച വാദം കേൾക്കരുതെന്നും പറഞ്ഞു. എന്നാൽ ഞായറാഴ്ച വാദം കേൾക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലുള്ള ജസ്റ്റിസ് എൻവി രമണ മറുപടി നൽകി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ 17 ദിവസം സമയം ലഭിച്ചുവെന്ന് മുകുൾ റോത്തഗി പറഞ്ഞു. 'എന്നിട്ടിപ്പോൾ മറ്റൊരു പാർട്ടി സർക്കാർ രുപീകരിക്കുന്നതിനെ എതിർക്കുന്നു. മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാം. അത് വിവേചന അധികാരമാണ്. ഭുരിപക്ഷം തെളിയിക്കാൻ എത്ര സമയം നല്കണമെന്നതും ഗവർണർക്ക് തീരുമാനിക്കാം. ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല.'

'ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ട്,' എന്ന് മുകുൾ റോത്തഗി പറഞ്ഞു. പക്ഷെ, ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. വിശ്വസ വോട്ടെടുപ്പ്. മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഗവർണർക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടു. സഭ വിളിച്ചു ചേർക്കാനും വിശ്വസ വോട്ടെടുപ്പ് നടത്താനും ഗവർണറോട് പറയാൻ കോടതിക്ക് അധികാരം ഇല്ലെന്നും റോത്തഗി പറഞ്ഞു. സുപ്രിം കോടതി, നിയമ സഭയുടെയും നിയമസഭ, കോടതിയുടെയും അധികാരം മാനിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു. 'അതിനാൽ ഇത്ര ദിവസത്തിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് നിര്‌ദേശിക്കരുത് റോത്തഗി പറഞ്ഞു.

നാളെ ഏതെങ്കിലും നിയമസഭാ സുപ്രിം കോടതിയിലെ കേസ് വേഗത്തിൽ തീർക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകുമെന്നും റോത്തഗി ചോദിച്ചു. ഈ ഘട്ടത്തിൽ കോടതിയിൽ ചിരി ഉയർന്നു. ഈ വാദത്തിനൊടുവിലാണ് കേസ് നാളെ പരിഗണിക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP