Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നർമദ നദീതീരത്തെ തീർത്ഥാടനസ്ഥലത്തേക്ക് പോകുന്നുവെന്ന് രഹസ്യവിവരം; പരിശോധനയിൽ വലയിലായത് സ്‌ഫോടനത്തിന് ബോംബുകൾ എത്തിച്ച മലയാളി; അജ്മീർ ദർഗ സ്ഫോടനക്കേസിൽ സുരേഷ് നായർ അറസ്റ്റിൽ; പിടികൂടിയത് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന; സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നത് രണ്ടുലക്ഷം രൂപ

നർമദ നദീതീരത്തെ തീർത്ഥാടനസ്ഥലത്തേക്ക് പോകുന്നുവെന്ന് രഹസ്യവിവരം; പരിശോധനയിൽ വലയിലായത് സ്‌ഫോടനത്തിന് ബോംബുകൾ എത്തിച്ച മലയാളി; അജ്മീർ ദർഗ സ്ഫോടനക്കേസിൽ സുരേഷ് നായർ അറസ്റ്റിൽ; പിടികൂടിയത് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന; സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ ഇനാം പ്രഖ്യാപിച്ചിരുന്നത് രണ്ടുലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ മലയാളി സുരേഷ് നായർ അറസ്റ്റിൽ. ബോംബുകൾ എത്തിച്ചതിനാണ് ഇയാൾ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുരേഷ് നായർ നർമദ നദീതീരത്തെ തീർത്ഥാടന സ്ഥലത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചത് സുരേഷ് നായരാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസിലെ പ്രധാന പ്രതിയായ സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കേസിൽ സന്ദീപ് ദാങ്കേ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അതേസമയം, കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് ആരോപിച്ച സ്വാമി അസീമാനന്ദയെ സംശയത്തിന്റെ ആനുകൂല്യം നൽകി 2017ൽ ജയ്പൂരിലെ എൻ.ഐ.എ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പുറമെ ഹർഷദ് സോളങ്കി, ലോകേഷ് ശർമ, മെഹുൽ കുമാർ, മുകേഷ് വസാനി, ഭരത് ഭായ്, ചന്ദ്രശേഖർ എന്നിവരയും കോടതി കുറ്റവിമുക്തരാക്കി. എന്നാൽ യു.എ.പി.എ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ മൂന്ന് പേർക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.

2007 ഒക്ടോബർ 11ന് റംസാൻ മാസത്തിൽ നോമ്പുതുറ സമയത്ത് അജ്മീർ ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2010 ഒക്ടോബറിൽ എടിഎസ് കുറ്റപത്രം സമർപ്പിച്ച കേസ് 2011 ലാണ് എൻഐഎ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP