Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുക്കർമങ്ങൾക്ക് ശേഷം മലയിറങ്ങി വരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയത് നാരങ്ങാ മുറിക്കുന്ന കത്തി ഉപയോ​ഗിച്ച്; കൊലപാതക ശേഷം കാടിനുള്ളിൽ കടന്ന് ആത്മഹത്യക്ക് ശ്രമിച്ചത് ഉടുത്തിരുന്ന കൈലി ഉപയോ​ഗിച്ചും; അമിത മദ്യപാനത്തെ തുടർന്ന് കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട പകയിൽ‌ വൈദികനെ കൊലപ്പെടുത്തിയ ജോണിക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുക്കർമങ്ങൾക്ക് ശേഷം മലയിറങ്ങി വരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയത് നാരങ്ങാ മുറിക്കുന്ന കത്തി ഉപയോ​ഗിച്ച്; കൊലപാതക ശേഷം കാടിനുള്ളിൽ കടന്ന് ആത്മഹത്യക്ക് ശ്രമിച്ചത് ഉടുത്തിരുന്ന കൈലി ഉപയോ​ഗിച്ചും; അമിത മദ്യപാനത്തെ തുടർന്ന് കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട പകയിൽ‌ വൈദികനെ കൊലപ്പെടുത്തിയ ജോണിക്ക് ജീവപര്യന്തം തടവ് ശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈ​ദികനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ കപ്യാർക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ മുൻ കപ്യാർ മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്താണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് ഒന്നിന് മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്.

അമിതമദ്യപാനത്തെ തുടർന്നു ജോണിയെ കപ്യാർ ജോലിയിൽനിന്നു മാറ്റിനിർത്തിയിരുന്നു. ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപ് ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീർത്ഥാടക കേന്ദ്രത്തിൽനിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം. 2018 മാർച്ച് ഒന്നിനു മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ചാണു ഫാ.സേവ്യറിനു കുത്തേറ്റത്. അമിതമദ്യപാനത്തെ തുടർന്നു കപ്യാർ ജോണിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു.‌ ഏപ്രിലിൽ നടക്കുന്ന തിരുനാളിനു മുൻപു ജോലിയിൽ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു ഫാ.സേവ്യറിനെ പ്രതി ജോണി സ്ഥിരമായി ശല്യം ചെയ്തിരുന്നു.

സംഭവദിവസം മലയടിവാരത്തെ തീർത്ഥാടക കേന്ദ്രത്തിൽ നിന്നും നാരങ്ങ മുറിക്കുന്ന കത്തി കൈക്കലാക്കിയ ജോണി തിരുക്കർമങ്ങൾക്കു ശേഷം മലയിറങ്ങി വരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. അരയ്ക്കു താഴെ ഇടതുതുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. രക്തധമനി മുറിഞ്ഞു രക്തം വാർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

വൈദികന്റെ ഇടതു തുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിർത്തിയാണ് ഇടതു തുടയിൽ കുത്തിയത്. നാട്ടുകാർ ഉടൻ തന്നെ ചുമന്നു താഴ്‌വാരത്ത് എത്തിച്ചശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാർന്നു മരിച്ചു. രക്തധമനി മുറിഞ്ഞിരുന്നതാണ് മരണത്തിന് ആക്കം കൂട്ടിയത്. കാലടി ഇൻസ്‌പെക്ടർ സജി മാർട്ടിനാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.

ജോണി ഫാ. സേവ്യർ തേലക്കാട്ടിനെ കുത്താനുപയോഗിച്ച കത്തി സംഭവ സ്ഥലത്തിനടുത്തു തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകശേഷം പകലും രാത്രിയും കാട്ടിൽ കഴിഞ്ഞ പ്രതി പിടിയിലാകുമ്പോൾ അവശനിലയിലായിരുന്നു. ഷർട്ടും അടിവസ്ത്രവും മാത്രമാണു ധരിച്ചിരുന്നത്. ആക്രമണ സമയത്തു ജോണി കാവി നിറത്തിലുള്ള മുണ്ടുടുത്തിരുന്നു. കാട്ടിനുള്ളിലെ മരത്തിൽ ഇയാൾ മുണ്ടു കെട്ടി ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതായി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന്റെ ദൃക്‌സാക്ഷികൾ രണ്ടു പേർ സംഭവം കോടതിയിൽ വിവരിച്ചതു വൈകാരിക രംഗങ്ങൾക്കു വഴിയൊരുക്കിയിരുന്നു. കുത്തേറ്റു വീണ ഫാ.സേവ്യറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ദൃക്‌സാക്ഷിക്കു നേരെ കത്തിവീശിയ പ്രതി ജോണി 'അച്ചൻ അവിടെ കിടന്നു മരിക്കട്ടെ'യെന്ന് ആക്രോശിച്ചതായും സാക്ഷി മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP