Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാറാട് കൂട്ടക്കൊല കേസിൽ മുഖ്യസാക്ഷി കൂറുമാറി; വിചാരണക്ക് ഹാജരാകാത്ത മൂന്ന് പ്രധാന സാക്ഷികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

മാറാട് കൂട്ടക്കൊല കേസിൽ മുഖ്യസാക്ഷി കൂറുമാറി; വിചാരണക്ക് ഹാജരാകാത്ത മൂന്ന് പ്രധാന സാക്ഷികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കെതിരായ വിചാരണ വേളയിൽ മുഖ്യസാക്ഷി കൂറുമാറി. ആയുധങ്ങൾ കൊണ്ടുപോയ ജീപ്പ് െ്രെഡവർ ടി.നൗഷാദാണ് കൂറുമാറിയത്. മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളായ നിസാമുദ്ദീൻ, കെ.പി.കോയമോൻ എന്നിവരുടെ വിചാരണയ്ക്കിടെയാണ് മുഖ്യസാക്ഷി മൊഴി തിരുത്തിയത്. ഇതിനിടെ വിചാരണയ്ക്കു ഹാജരാകാത്ത ദൃക്‌സാക്ഷി ഉൾപ്പെടെ മൂന്ന് പ്രധാന സാക്ഷികളെ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ െ്രെകംബ്രാഞ്ചിനോട് കോടതി ഉത്തരവിട്ടു.

മാറാട് കേസിൽ ആദ്യം വിചാരണ തുടങ്ങിയപ്പോൾ ഇരുവരും ഒളിവിലായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ പതിനഞ്ചിനാണ് വിചാരണ തുടങ്ങിയത്. കൊലപാതകങ്ങൾ നേരിൽ കണ്ട സുഗുണനോടും മാറാട് ഒരു പള്ളിയിൽ ഗൂഢാലോചന കണ്ട അംബുജാക്ഷനോടും ജയന്തനോടും സാക്ഷി വിസ്താരത്തിന് ഹാജരാകാനാവശ്യപ്പെട്ട് പല തവണ കോടതി സമൻസ് അയച്ചിരുന്നെങ്കിലും പല കാരണങ്ങൾ നിരത്തി ഇവർ ഹാജരായില്ല. തുടർന്നാണ് ഇവരെ പിടികൂടി എത്തിക്കണമെന്ന് െ്രെകബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടത്.

ആയുധങ്ങൾ ജീപ്പിൽ കയറ്റി മാറാട്ടെ ഒരുപള്ളിയിൽ എത്തിച്ചന്നായിരുന്നു ജീപ്പ് െ്രെഡവർ ടി.നൗഷാദ് ആദ്യം നൽകിയ മൊഴി. എന്നാൽ ഇയാളെ ഇന്ന് വിസ്തരിച്ചെങ്കിലും കൂറുമാറുകയായിരുന്നു. ആയുധങ്ങളുമായി ജീപ്പിൽ പോയിട്ടില്ലെന്നാണ് നൗഷാദിന്റെ മൊഴി. അതേസമയം, ജീപ്പ് കണ്ടെടുത്തതിന് സാക്ഷിയായി മഹസറിൽ ഒപ്പിട്ട ബാബുരാജ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി.

കേസിൽ, മൊത്തം 148 പ്രതികളായിരുന്നു. ഇവരിൽ 87 പേരെ കീഴ്‌ക്കോടതികൾ ശിക്ഷിച്ചു. ഇവർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP