Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാശ്രയ മെഡിക്കൽ കോളേജ് : ഫീസ് നിർണായക സമിതിയുടെ അധികാരങ്ങൾ സംബന്ധിച്ച് വിശദമായ മാർഗരേഖ നൽകുമെന്ന് സുപ്രീം കോടതി; അറിയിപ്പ് ഫീസ് നിർണയ സമിതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കവേ; നാലാഴ്‌ച്ച കഴിഞ്ഞ് വിഷയം വിശദമായി പരിശോധിച്ച് മാർഗരേഖ നിർദ്ദേശിക്കാമെന്നും കോടതി

സ്വാശ്രയ മെഡിക്കൽ കോളേജ് : ഫീസ് നിർണായക സമിതിയുടെ അധികാരങ്ങൾ സംബന്ധിച്ച് വിശദമായ മാർഗരേഖ നൽകുമെന്ന് സുപ്രീം കോടതി; അറിയിപ്പ് ഫീസ് നിർണയ സമിതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജി പരിഗണിക്കവേ;  നാലാഴ്‌ച്ച കഴിഞ്ഞ് വിഷയം വിശദമായി പരിശോധിച്ച് മാർഗരേഖ നിർദ്ദേശിക്കാമെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ സ്വാശ്രയ കോളേജുകളിൽ അമിതഫീസ് ഈടാക്കുന്നതിൽ നിന്നും ആശ്വാസമുണ്ടാകുമെന്ന സൂചന നൽകുന്നതാണ് സുപ്രീം കോടതി ഇന്ന് ചൂണ്ടിക്കാട്ടിയ നിർദ്ദേശം. കോളേജുകളിലെ ഫീസ് നിർണയ സമിതിയുടെ അധികാരങ്ങൾ സംബന്ധിച്ച് വിശദമായ മാർഗരേഖ നൽകുമെന്നുമാണ് ഇന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഫീസ് നിർണയ സമിതിക്ക് വിശാലമായ അധികാരങ്ങൾ നൽകിയ ഹൈക്കോടതി വിധിക്കെതിരെ 5 കോളജുകൾ നൽകിയ ഹർജി ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണു പരിഗണിച്ചത്.

2016-17ലേക്ക് 4.85 ലക്ഷം രൂപ ഫീസായി നിശ്ചയിച്ച് സമിതി കഴിഞ്ഞ ജനുവരി 8ന് ഉത്തരവു നൽകി. ഇത് കോളജുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 28നു നൽകിയ ഉത്തരവിൽ, കോളജുകളുടെ പ്രവർത്തനച്ചെലവുൾപ്പെടെ സമിതിക്കു പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ കോളജുകളിലും സൗകര്യങ്ങൾ ഏറെക്കുറെ സമാനമാണെന്നതു കണക്കിലെടുത്തുള്ള ഫീസ് നിർണയമാകാമെന്നും പറഞ്ഞു.

ട്രാവൻകൂർ മെഡിസിറ്റി, പാലക്കാട് കരുണ, തൊടുപുഴ അൽ അസ്ഹർ, എസ്എൻ, മലബാർ മെഡിക്കൽ കോളജുകൾ സമിതിയുടെ അധികാര പരിധി വിശാലമാക്കിയതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. സംസ്ഥാനത്തെ ഫീസ് കുറവാണെന്ന വാദത്തോട് കോടതി വാക്കാൽ യോജിപ്പു വ്യക്തമാക്കി. 4 ആഴ്ചയ്ക്കുശേഷം വിഷയം വിശദമായി പരിശോധിച്ച് മാർഗരേഖ നിർദ്ദേശിക്കാമെന്നു വ്യക്തമാക്കിയ കോടതി, എതിർകക്ഷികൾക്കു നോട്ടീസ് നൽകാൻ ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP