Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചർക്കയുമായി ബന്ധമില്ലാത്ത എംസിആറിന്റെ പരസ്യത്തിൽ ചർക്കയുമായി എത്തി അഭിനയിച്ചത് എന്തിന്? ഖാദിബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന്റെ വിമർശനം പിടിക്കാതെ നോട്ടീസ് അയച്ച് മോഹൻലാൽ; പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നും താരം; നിരവധി വിദേശ- ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീയുമൊക്കെ ഉണ്ടെന്ന് സ്വന്തം മേന്മകൾ എണ്ണിപ്പറഞ്ഞ് പാവങ്ങളുടെ ഖാദിബോർഡിന് എതിരെ സൂപ്പർസ്റ്റാറിന്റെ നീക്കം

ചർക്കയുമായി ബന്ധമില്ലാത്ത എംസിആറിന്റെ പരസ്യത്തിൽ ചർക്കയുമായി എത്തി അഭിനയിച്ചത് എന്തിന്? ഖാദിബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന്റെ വിമർശനം പിടിക്കാതെ നോട്ടീസ് അയച്ച് മോഹൻലാൽ; പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നും താരം; നിരവധി വിദേശ- ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീയുമൊക്കെ ഉണ്ടെന്ന് സ്വന്തം മേന്മകൾ എണ്ണിപ്പറഞ്ഞ് പാവങ്ങളുടെ ഖാദിബോർഡിന് എതിരെ സൂപ്പർസ്റ്റാറിന്റെ നീക്കം

തിരുവനന്തപുരം: ചർക്കയുമായി സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനെ വിമർശിച്ചത് നടൻ മോഹൻലാലിന് പിടിച്ചില്ല. എംസിആർ മുണ്ടിന്റെ പരസ്യ ചിത്രത്തിന് എതിരെ ശക്തമായ പ്രതികരിച്ച നേതാവ് ശോഭനാ ജോർജിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് താരം ഇതിന്റ പേരിൽ. ചർക്കയിൽ കൈകൊണ്ട് നൂൽ നൂൽക്കുന്നതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ ചർക്ക ഉപയോഗിച്ച് മോഹൻലാൽ അഭിനയിക്കുന്നതിനെ കഴിഞ്ഞ വർഷം സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് ഉപാധ്യക്ഷ കൂടിയായ ശോഭാനാ ജോർജ് ശക്തമായി വിമർശിക്കുകയായിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കി എന്നും പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നുമാണ് മോഹൻലാൽ പറയുന്നത്.

ഖാദി ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം നടന്ന പരിപാടിക്കിടെയാണ് കഴിഞ്ഞവർഷം ശോഭനാ ജോർജിന്റെ പരാമർശം വന്നത്. ഖാദി ഉൽപന്നങ്ങൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശോഭനാ ജോർജ് ലാലിന്റെ പരസ്യ ചിത്രത്തെ വിമർശിച്ചത്. ദേശീയതയുടെ അടയാളങ്ങളിൽ ഒന്നാണ് ചർക്കയെന്നും ഖാദിയുമായോ ചർക്കയുമായോ ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ സജീവമാകുന്നുണ്ട്. ഇതുകൂടെ പരിഗണിച്ചുവേണം ഇത് വിലയിരുത്തേണ്ടതെന്ന് കോഴിക്കോട് ഓണം-ബക്രീദ് മേളയുടെ ഉദ്ഘാടന വേളയിൽ ശോഭനാ ജോർജ് വിമർശിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരമൊരു പരസ്യത്തിൽ അഭിനയിച്ചതിന് ലാലിനും പരസ്യം പിൻവലിക്കണണെന്ന് ആവശ്യപ്പെട്ട് പരസ്യ സ്ഥാപനത്തിന്റെ എംഡിക്കും വക്കീൽ നോട്ടീസ് അയച്ചതായും അന്ന് ശോഭന വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിരവധി ന്യായങ്ങൾ നിരത്തി മോഹൻലാൽ രംഗത്ത് എത്തിയിട്ടുള്ളത്. താൻ സംസ്ഥാന സർക്കാരിനാലും കേന്ദ്രസർക്കാരിനാലും വിദേശങ്ങളിൽ നിന്നുമെല്ലാം നിരവധി പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണെന്നും തനിക്ക് അപകീർത്തിയുണ്ടാക്കി ശോഭനാ ജോർജിന്റെ പരാമർശങ്ങളെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. ചർക്ക ഒരു തൊഴിലുപകരണം മാത്രമാണെന്നും അതിന് മറ്റാർക്കും പേറ്റന്റ് ഇല്ലെന്നുമാണ് താരം വാദിക്കുന്നത്. അതേസമയം, യന്ത്രത്തറികൊണ്ട് ഉണ്ടാക്കുന്ന മു്ണ്ടുകളുടേയും മറ്റും പരസ്യത്തിൽ എന്തിനാണ് ചർക്കയുമായി വന്നതെന്ന കാര്യമാണ് അന്ന് ശോഭനാ ജോർജ് ചോദ്യം ചെയ്തത്. ഇത് ന്യായമെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധം ഭയന്ന് എംസിആർ ആ പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് തനിക്ക് ശോഭനാ ജോർജിന്റെ പരസ്യ പരാമർശങ്ങളിലൂടെ അപകീർത്തി ഉണ്ടായെന്നും നിരവധി താരങ്ങളും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരും സുഹൃത്തുക്കളുമെല്ലാം ഇക്കാര്യം അന്വേഷിച്ചെന്നും എല്ലാം പറഞ്ഞ് മോഹൻലാലിന്റെ നോട്ടീസ്. ഒരു നടൻ എന്ന നിലയിൽ ആ പരസ്യ ചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നാണ് താരം പറയുന്നത്. ചർക്കയെ അപമാനിച്ചിട്ടില്ല. നൂൽനൂറ്റ് വസ്ത്രം നെയ്യുന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. അത് നിങ്ങൾക്ക് മനസ്സിലായില്ല. വീഡിയോയിലോ പരസ്യ ചിത്രത്തിലോ ഖാദി ഉൽപന്നങ്ങൾക്ക് എതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കൈത്തറിയുടെ പ്രചാരണാർത്ഥമാണ് താരത്തിന്റെ വാക്കുകളെന്നും യന്ത്രത്തറികൾക്ക് വേണ്ടിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ലാലിന്റെ നോട്ടീസിൽ. എതായാലും ഖാദിയുടെ പ്രചരണാർത്ഥം അല്ലാതെ പരസ്യത്തിൽ ചർക്ക ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് ഖാദിബോർ്ഡ് ഉപാധ്യക്ഷ എന്ന നിലയിൽ ശക്തമായി പ്രതികരിച്ച ശോഭനാ ജോർജിന്റെ നടപടിയോടെ കമ്പനി പരസ്യം പിൻവലിച്ചെങ്കിലും അതിന്റെ പേരിൽ ചിത്രത്തിൽ അഭിനയിച്ച താരം മാനനഷ്ടമുണ്ടായി എന്ന് പറഞ്ഞ് എത്തിയത് ചർച്ചയാകുകയാണ് ഇപ്പോൾ.

ഖാദിയുടെ പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ നിർലോഭം എത്തുന്നത് യഥാർത്ഥ ഖാദി തൊഴിലാളികൾക്ക് വൻ ഭീഷണിയായിരുന്നു. ഖാദിയെന്ന വ്യാജേന നിരവധി സ്ഥാപനങ്ങൾ പരസ്യങ്ങളുമായി വിലസുകയും ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ ഖാദി മേഖലയുടെയും കൈത്തറി തൊഴിലാളികളുടേയും എല്ലാം അന്നം മുട്ടിക്കുന്നതാണെന്ന് കണ്ടാണ് ശോഭനാ ജോർജ് ഇത്തരമൊരു പ്രതികരണം നടത്തിയതും കമ്പനിക്കും പരസ്യത്തിനും എതിരെ രംഗത്തുവന്നതും.

ഖാദിയുടെ പരസ്യത്തിലാണ് അതുവരെ ചർക്ക ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചർക്കയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥാപനത്തിന് വേണ്ടിയാണ് എംസിആർ ഗ്രൂപ്പ് മോഹൻലാലിനെ വച്ച് പരസ്യം നിർമ്മിച്ചിരിക്കുന്നത്. ഇതിനെയാണ് ഖാദി ബോർഡ് ചോദ്യം ചെയ്തതെന്നും ആയിരുന്നു ശോഭനയുടെ പ്രതികരണം. മാത്രമല്ല, ഖാദി തൊഴിലാളികൾക്ക് വെറും 500 രൂപപോലും വേതനം കിട്ടാത്ത സ്ഥിതിയാണെന്നും അവരെ രക്ഷിക്കാനാണ് ബോർഡിന്റെ എല്ലാ ശ്രമങ്ങളെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ശോഭനാ ജോർജിന്റെ പ്രതികരണം വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP