Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാർ കേസിലെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാം; ഇല്ലെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്നും സർക്കാരിന് നിയമോപദേശം

മൂന്നാർ കേസിലെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാം; ഇല്ലെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്നും സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: മൂന്നാറിലെ ഭൂമിയിടപാട് കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകാൻ റവന്യൂ വകുപ്പിന് നിയമോപദേശം. ഹർജി നൽകിയില്ലെങ്കിൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനും നിയമവകുപ്പ് നിർദ്ദേശിച്ചു.

റിസോർട്ട് കൈവശക്കാരുടെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സിവിൽ കോടതി പരിഗണിക്കുന്നതിനിടെ ഈ വിഷയത്തിൽ ഹൈക്കോടതി വിധി പറഞ്ഞത് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കാനാണ് റവന്യൂ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറലും നിയമ വകുപ്പും പരിശോധിച്ച ശേഷമായിരിക്കും ഹർജി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

മൂന്നാറിൽ സർക്കാർ ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകാൻ ഹൈക്കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. ക്ലൗഡ്9 ,മൂന്നാർ വുഡ്‌സ്, അബാദ് റിസോർട്ട് എന്നിവയുടെ ഉടമകൾ നൽകിയ ഹരജികളിന്മേലാണ് ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ച് നൽകാൻ കോടതി ഉത്തരവിട്ടത്. ക്ലൗഡ്9 റിസോർട്ട് ഇടിച്ച് നിരപ്പാക്കിയതിന് താത്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും വിധിച്ചിരുന്നു.

വി.എസ് സർക്കാരിന്റെ ഒന്നാം വാർഷികവേളയിൽ വൻനേട്ടമായി പ്രകീർത്തിക്കപ്പെട്ട സംഭവമായിരുന്നു മൂന്നാർ ഒഴിപ്പിക്കൽ. സർക്കാർ നടപടിക്ക് പൊതുസമൂഹത്തിൽ നിന്ന് വലിയ അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രീയരംഗത്ത് വിവാദത്തിന്റെ കോളിളക്കമായിരുന്നു. ഒരുമാസക്കാലം നീണ്ട ദൗത്യത്തിൽ പ്രത്യേക ദൗത്യസംഘം 92 കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും 16000 ഏക്കർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തപ്പോൾ കോടതികളി്ൽ കേസിന്റെ പെരുമഴയായിരുന്നു. 125 റിട്ട് പെറ്റീഷനുകളാണ് ഹൈക്കോടതിയിൽ മാത്രം ഫയൽ ചെയ്യപ്പെട്ടത്. ബാച്ചുകളായി കേസ് പരിഗിണിച്ച കോടതി ആദ്യം 13 കേസിന്റെ വിധി പറഞ്ഞപ്പോൾ എല്ലാം സർക്കാരിന് അുകൂലമായിരുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP