Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിന് പെട്രോളടിക്കാൻ കടം കൊടുത്ത തുക തിരികെ നൽകാത്തത് പകയായി വളർന്നു; വാക്ക് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ; വിധി പറഞ്ഞത് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

ബൈക്കിന് പെട്രോളടിക്കാൻ കടം കൊടുത്ത തുക തിരികെ നൽകാത്തത് പകയായി വളർന്നു; വാക്ക് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ; വിധി പറഞ്ഞത് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: ബൈക്കിന് പെട്രോളടിക്കാൻ കടം കൊടുത്ത തുക തിരികെ കൊടുക്കാത്തതിലുള്ള വാക്ക് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനെ ജീവപര്യന്തം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. പ്രതിയായ നേമം മനുകുലാദിച്ച മംഗലം കരുമം കോളനിയിൽ ഇലങ്കത്തറ വീട്ടിൽ മധു (44) വിനെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തിരുമല അൽസഹയിൽ താമസിച്ചിരുന്ന ഷഹാബുദീൻ മകൻ ഷെഹൻഷ (19) യാണ് കൊല്ലപ്പെട്ടത്.

പിഴത്തുകയായ മൂന്നു ലക്ഷം രൂപ പ്രതിയിൽ നിന്നും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ഈടാകുന്ന പക്ഷം ഷെഹൻഷായുടെ മാതാവിന് നൽകണം. പിഴത്തുക ഈടാകാത്ത പക്ഷം പ്രതി രണ്ടു വർഷം അധിക തടവനുഭവിക്കാനും ജഡ്ജി ജോസ്.എൻ. സിറിൾ ഉത്തരവിട്ടു. കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്നും മതിയായ തുക ഷെഹൻഷായുടെ മാതാവിന് നൽകാൻ ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റി യോടും കോടതി നിർദേശിച്ചു. നിഷ്ഠൂര കൃത്യം ചെയ്ത പ്രതി നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹനല്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.

2012 മെയ് 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഷെഹൻഷ കമ്പ്യൂട്ടർ കോഴ്‌സ് പഠിക്കുകയായിരുന്നു. ഒഴിവു സമയങ്ങളിൽ കൂട്ടുകാരുമൊത്ത് കരുമം കോളനിയിൽ മധു പാലത്തിന് സമീപം ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട പ്രതിയിൽ നിന്ന് ഷെഹൻഷ ബൈക്കിന് പെട്രോളടിക്കാൻ രൂപ കടം വാങ്ങി. അത് യഥാസമയം തിര്യെ കൊടുക്കാത്തതിൽ വച്ച് പ്രതി ഷെഹൻഷായുമായി വഴക്കിട്ടു. തുടർന്ന് മൂർച്ചയേറിയ ആയുധം വച്ച് കുത്തി പരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ ഷെഹൻഷയെ ആദ്യം പി ആർ എസ് ഹോസ്പിറ്റലിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദൃക്‌സാക്ഷികളടക്കം 23 പേരെ പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിക്കുകയും 24 രേഖകളും 6 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിക്കുകയും ചെയ്തു. നേമം പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP