Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലാ നിയമങ്ങളുമുണ്ടാക്കിയത് ഒരേയൊരു ദൈവം; പിന്നെന്തിന് ഓരോ സമുദായത്തിനും ഓരോ നിയമമെന്ന് കോടതി; മുസ്ലിം ബഹുഭാര്യാത്വക്കേസിൽ ഗുജറാത്ത് ഹൈക്കോടതി എന്ത് തീരുമാനമെടുക്കും?

എല്ലാ നിയമങ്ങളുമുണ്ടാക്കിയത് ഒരേയൊരു ദൈവം; പിന്നെന്തിന് ഓരോ സമുദായത്തിനും ഓരോ നിയമമെന്ന് കോടതി; മുസ്ലിം ബഹുഭാര്യാത്വക്കേസിൽ ഗുജറാത്ത് ഹൈക്കോടതി എന്ത് തീരുമാനമെടുക്കും?

അഹമ്മദാബാദ് : ഒരു മുസ്ലീ യുവാവിന് ഭാര്യയുടെ സമ്മതമില്ലാതെ പുനർ വിവാഹം ചെയ്യാൻ സാധിക്കുമോ ? ഇത് ഇന്ത്യൻ പീനൽ കോഡിലെ ബഹുഭാര്യാത്വ നിയമത്തിൻ കീഴിൽ വരുമോ ? മുസ്ലിം നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിന് അതീതമാണോ എന്നതാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന വിഷയം.

റായ്പൂരിലെ സഫർ അബ്ബാസ് മെർച്ചന്റ് എന്നയാളുടെ ഹർജിയിലാണ് ഈ വിഷയം ഉരുത്തിരിഞ്ഞിരിക്കുന്നത്. മെർച്ചന്റിന്റെ മുൻ ഭാര്യയായ സജേതാ ഭാനു ഇദ്ദേഹവുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് 2001ൽ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് 2003ൽ സജേതയുടെ അനുവാദമില്ലാതെ മർച്ചന്റ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം മുൻ ഭാര്യയായ സജേത ഇദ്ദേഹത്തിനെതിരെ ബഹുഭാര്യാത്വത്തിന് കേസ് ഫയൽ ചെയ്തു.

ഇതേ തുടർന്ന് ഭാവനഗർ പൊലീസ് ഇയാൾക്കെതിരെ ഭഹുഭാര്യാത്വം, ഭാര്യയോട് ക്രൂരമായി പെരുമാറുക, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്ത് കേസ് ഫയൽ ചെയ്തു. സെക്ഷൻ 494 പ്രകാരമാണ് ആദ്യ ഭാര്യയുടെ സമ്മതമില്ലാതെ രണ്ടാമതും വിവാഹം ചെയ്തതിന് കേസെടുത്തത്. ഇതേ തുടർന്നാണ് 2011ൽ മെർച്ചന്റ് ഹൈക്കേടതിയെ സമീപിച്ചത്. താൻ പുനർ വിവാഹം ചെയ്തത് മുസ്ലിം നിയമ പ്രകാരം കുറ്റകരമല്ലെന്നും പുരുഷന് നാല് തവണ വരെ വിവാഹം ചെയ്യാൻ മുസ്ലിം സമുദായ നിയമ പ്രകാരം അർഹതയുണ്ടെന്നും ഇയാൾ വാദിക്കുന്നു.

ഒന്നിലധികം വിവാഹങ്ങളെ പിന്തുണച്ചു കൊണ്ടുള്ള മുസ്ലിം വിവാഹ നിയമം പ്രകാരം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്നും എന്നാൽ എല്ലാ വിവാഹ ബന്ധങ്ങളോടും നീതി പുലർണമെന്നുമുള്ള ഭാഗവും അമിക്യസ് ക്യൂറി കോടതിയെ അറിയിച്ചു. ശരിയത്ത് നിയമ പ്രകാരവും രാജ്യത്തെ പേർസണൽ നിയമപ്രകാരവും രണ്ടാമത് വിവാഹം ചെയ്യുന്നതിന് ആദ്യ ഭാര്യയുടെ സമ്മതവും നിർബന്ധമല്ലെന്ന് അമിക്യസ് ക്യൂറി കോടതിയിൽ പറഞ്ഞു. വിവാഹം പേർസണൽ നിയമ പ്രകാരം നിയമ വിരുദ്ധമാവാത്ത പക്ഷം രണ്ടാം വിവാഹം ഐപിസി വകുപ്പുകൾ പ്രകാരം കുറ്റമല്ലത്രേ.

ഈ കേസ് വിധി പറയുന്ന നിയമജ്ഞനാണു താനെന്നും താൻ ഒരു വികാരത്തെയും വ്രണപ്പെടുത്തില്ലെന്നും തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞാണ് ജഡ്ജി അഭിപ്രായം വ്യക്തമാക്കിയത്. നിയമങ്ങളെല്ലാം നിർമ്മിച്ചത് ഒരു ദൈവമാണ് പിന്നെന്തിനാണ് ഓരോ സമുദായങ്ങൾക്കും ഓരോ നിയമങ്ങൾ എന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അഭിപ്രായപ്പെട്ടു.

എന്നാൽ ദൈവം എല്ലാവർക്കും വേണ്ടി ഒരു നിയമമുണ്ടാക്കിയെന്നും എല്ലാ മതങ്ങളിലും ഈ ബഹുഭാര്യാത്വം ഉണ്ടെന്നും പുരാണങ്ങളിൽ പോലും ഇതിന് ഉദാഹരണം ഉണ്ടെന്നും അമിക്യസ്‌ക്യൂറി കോടത്ക്ക് മറുപടി നൽകി. മനുഷ്യനാണ് ഇത് നിയന്ത്രിച്ചു കൊണ്ടുള്ള നിയമങ്ങൾ കൊണ്ടു വന്നതെന്നും 1955 ഹിന്ദു വിവാഹ നിയമങ്ങൾ നിലവിൽ വരുന്നതിനു മുൻപ് ഹിന്ദുക്കൾക്കിടയിലും ഭഹുഭാര്യാത്വം ഉണ്ടായിരുന്നെന്നും അമിക്യസ് ക്യൂറി വ്യക്തമാക്കി. കേസ് വിധി പ്രസ്താവത്തിനായി മാറ്റി വച്ചിരിക്കുകയാമ് കോടതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP