Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറണം എങ്കിൽ അവർ ഹർജിയും ആയി വരട്ടെ...; പർദ്ദ നിരോധിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റീസ് അംഗീകരിച്ചില്ല; സുപ്രീംകോടതി തള്ളിയത് അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ ആവശ്യം; ശബരിമല വിധി ഉയർത്തി സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിക്കുണ്ടായത് ഹൈക്കോടതിയിലെ അതേ ഗതി; ആശ്വാസം പിണറായി സർക്കാരിനും

മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറണം എങ്കിൽ അവർ ഹർജിയും ആയി വരട്ടെ...; പർദ്ദ നിരോധിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റീസ് അംഗീകരിച്ചില്ല; സുപ്രീംകോടതി തള്ളിയത് അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ ആവശ്യം; ശബരിമല വിധി ഉയർത്തി സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിക്കുണ്ടായത് ഹൈക്കോടതിയിലെ അതേ ഗതി; ആശ്വാസം പിണറായി സർക്കാരിനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. അഖില ഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകം പ്രസിഡന്റ് നൽകിയ ഹർജി ആണ് തള്ളിയത്. മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറണം എങ്കിൽ അവർ ഹർജിയും ആയി വരട്ടെ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പർദ്ദ നിരോധിക്കണം എന്ന ഹർജിയിലെ ആവശ്യവും അംഗീകരിച്ചില്ല. അഖിലഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരുപ് നാഥ് സമർപ്പിച്ച ഹർജിയാണു തള്ളിയത്.

നേരത്തെ ഹൈക്കോടതിയിലും ഇതേ ഹർജി നൽകിയിരുന്നു. പരാതിയുണ്ടെങ്കിൽ മുസ്ലിം സ്ത്രീകൾ വന്നു പറയട്ടെ, ഹർജിക്കാരന് എങ്ങനെ പ്രതിനിധീകരിക്കാനാകും- ഹിന്ദു മഹാസഭ മുസ്ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശന വിഷയത്തിൽ നൽകിയ ഹർജിയിൽ നേരത്തെ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു. സ്ത്രീകൾക്കു മസ്ജിദുകളിൽ പ്രവേശനമില്ലെന്നു ബോധ്യപ്പെടുത്താൻ എന്തു തെളിവാണുള്ളതെന്നും കേട്ടറിവു പോരെന്നും ഹൈക്കോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതാണ് സുപ്രീംകോടതിയും ഉയർത്തിക്കാട്ടുന്നത്. ഇതോടെ ഈ നീക്കം പൊളിഞ്ഞു.

സുപ്രീം കോടതി ശബരിമലയിൽ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം വിലക്കാനാവില്ല എന്ന ഉത്തരവ്പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലിം സമൂഹത്തിലും ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. എന്നാൽ കേസ് കൊടുക്കുമെന്ന പറഞ്ഞ മുസ്ലിം സംഘടനകൾ ആരും ഇതിന് തയ്യാറായില്ല. ഇതിനിടെയാണ് ഹിന്ദു സംഘടന ഹർജിയുമായി എത്തിയത്.

ശബരിമല വിവാദമായപ്പോൾ തന്നെ എന്തുകൊണ്ട് മുസ്ലിം സുന്നികളുടെ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ഇത് സജീവമാക്കുകയായിരുന്നു ലക്ഷ്യം. കോഴിക്കോട്ടെ നിസ പ്രേഗ്രസീവ്് വിമൺസ് ഫോറമാണ് മുസ്ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സമീപിക്കാനാണ് ഒരുങ്ങുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം കോടതി പറഞ്ഞാലും അംഗീകരിക്കില്ലെന്ന് സമസ്ത ഇ കെ വിഭാഗം ജനറൽ സെക്രട്ടറി കെ. ആലികുട്ടി മുസലിയാർ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതിയുടെ ഇന്നത്തെ വിധി സംസ്ഥാന സർക്കാരിനും ആശ്വാസമാണ്. വലിയൊരു തലവേദനയാണ് ഒഴിയുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ സുന്നിപള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലിം സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഇതായിരുന്നു ഹർജി കൊടുക്കാൻ ഹിന്ദു സംഘടനയെ പ്രേരിപ്പിച്ചതും. സുന്നിപള്ളികളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്. നിലവിൽ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി സംസ്ഥാന സർക്കാരിനും നിർണ്ണായകമാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാനിറങ്ങിയ സർക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് വമ്പൻ തോൽവിയായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനമാണ് എല്ലാത്തിനും കാരണമെന്ന് ഇടതു പക്ഷം സമ്മതിക്കുകയും ചെയ്തു. ഇതിനൊപ്പം സഭാ കേസും വെല്ലുവിളിയായി മുമ്പിലുണ്ട്. ഈ സാഹചര്യത്തിൽ മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ അത് പുതിയൊരു പ്രശ്‌നമായി സർക്കാരിന് മാറുകയാണ്. ഇതിനാണ് ഇപ്പോൾ പരിഹാരമുണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP