Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി; ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വി വി പാറ്റ് രസീതുകൾ എണ്ണണമെന്ന് കോടതി ഉത്തരവിട്ടു; പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഭാഗികമായ അംഗീകരിച്ചതോടെ ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വരെ വൈകിയേക്കാം; മെയ് മാസം 23ന് തന്നെ തെരഞ്ഞെടുപ്പ് ഫലം വരുമോ എന്നതിൽ അനിശ്ചിതത്വം; ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ അട്ടിമറിക്കുന്നെന്ന് ആരോപണത്തിൽ മുറുകിയ തർക്കം കോടതി കയറിയപ്പോൾ ജനവിധിയുടെ കാര്യത്തിൽ വഴിത്തിരിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി; ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വി വി പാറ്റ് രസീതുകൾ എണ്ണണമെന്ന് കോടതി ഉത്തരവിട്ടു; പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഭാഗികമായ അംഗീകരിച്ചതോടെ ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വരെ വൈകിയേക്കാം; മെയ് മാസം 23ന് തന്നെ തെരഞ്ഞെടുപ്പ് ഫലം വരുമോ എന്നതിൽ അനിശ്ചിതത്വം; ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ അട്ടിമറിക്കുന്നെന്ന് ആരോപണത്തിൽ മുറുകിയ തർക്കം കോടതി കയറിയപ്പോൾ ജനവിധിയുടെ കാര്യത്തിൽ വഴിത്തിരിവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവി പാറ്റ് രസീതുകൾ എണ്ണണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വി വി പാറ്റ് രസീതുകൾ എണ്ണണമെന്ന് കോടതി നിർദേശിച്ചതോട് തെരഞ്ഞെടുപ്പ് ഫലം തന്നെ വൈകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. നേരത്തെ ഒരു നിയമസഭാ മണ്ഡലത്തിലെ യന്ത്രത്തിലെ വിവി പാറ്റ് എണ്ണുന്നതാണ് നിലവിലെ രീതി. ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഭാഗികമായ അംഗീകരിച്ച ഉത്തരവോടെ മെയ് മാസം 23ന് തന്നെ തെരഞ്ഞെടുപ്പ് ഫലം വരണമെന്നില്ല. ഇതോടെ ഫലം വൈകാനുള്ള സാധ്യത വർദ്ധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ അട്ടിമറിക്കുന്നെന്ന് ആരോപണം പ്രതിപക്ഷ പാർട്ടികൾ നിരന്തരം ഉന്നയിച്ചുള്ള നിയമ പോരാട്ടമാണ് ഇപ്പോഴത്തെ വിധിയിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പിൽ 50ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം നൽകിയിരുന്നത്. ആംആദ്മി പാർട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അറിയിച്ചു. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകൾ എണ്ണേണ്ടി വന്നാൽ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

400 പോളിങ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഈ പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്തെങ്കിലും വിശ്വാസ്യത ഉറപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് വിവി പാറ്റുകൾ എണ്ണണമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

എന്താണ് വിവിപാറ്റ് ?

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടർമാർക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാൻ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടർമാർക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങൾ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാരപ്രദമാണ്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ. വോട്ടർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീൻ സ്ഥാപിക്കുക. ഒരു വോട്ടർ വോട്ട് ചെയ്യുമ്പോൾ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രശീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രശീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്റ് സമയം നൽകും.

എന്നാൽ ആ രസീതികൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിൽ രസീതികൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രസീതികൾ ബോക്‌സുകളിൽ നിക്ഷേപിക്കുമ്പോൾ വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉയരുകയാണെങ്കിൽ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടർമാർക്ക് പ്രവർത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോഗിച്ച് 2013ൽ നാഗാലാന്റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP