Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാർ; എൻഡിഎഫുകാർ പ്രതികളായ കേസിൽ ഏഴുപേരെ വിട്ടയച്ചു; ദേശാഭിമാനി ക്യാമ്പെയ്ൻ നടത്തി വരുന്നവരെ ആക്രമിച്ച കേസിൽ ശിക്ഷാവിധി 16ന്; പ്രതികളിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ നേതാവും

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാർ; എൻഡിഎഫുകാർ പ്രതികളായ കേസിൽ ഏഴുപേരെ വിട്ടയച്ചു; ദേശാഭിമാനി ക്യാമ്പെയ്ൻ നടത്തി വരുന്നവരെ ആക്രമിച്ച കേസിൽ ശിക്ഷാവിധി 16ന്; പ്രതികളിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയ നേതാവും

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. പേരാവൂർ-ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പതിനാറ് പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ആണ് വിചാരണയ്ക്ക് പിന്നാലെ കേസിൽ തീർപ്പുകൽപിക്കുന്നത്. പ്രതികളിൽ ഏഴ് പേരെ കോടതി വിട്ടയച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ 16 ന് ശനിയാഴ്ച പ്രഖ്യാപിക്കും. കേസിൽ പ്രതികളായി വിചാരണ നേരിടുന്നവരെല്ലാം എൻഡിഎഫ് പ്രവർത്തകരാണ്.

2008 ഓഗസ്റ്റ് 24 ന് രാത്രി 8.30 ഓടെ ചാക്കാട് ജുമാ മസ്ജിദിനടുത്ത് വച്ചാണ് ദിലീപനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. മീത്തലെ പുന്നാട്ടെ വായുപ്രത്ത് മുഹമ്മദ് ബഷീർ (38), ചാക്കാട് സ്വദേശികളായ ഷഫീന മൻസിലിൽ പി.കെ. ലത്തീഫ് (38), വേലിക്കകത്ത് വീട്ടിൽ യു.കെ. യുനൈസ് (32), ഫാത്തിമ മൻസിലിൽ യു.കെ. ഫൈസൽ (38), ഹാരിഫാ മൻസിലിൽ പയ്യമ്പള്ളി ഹാരിസ് (48), നസീമ മൻസിലിൽ തണലോട്ട് യാക്കൂബ് (40), കുളിച്ചെമ്പ്രത്ത് മുഹമ്മദ് ഫാറൂക്ക് (40), എ.കെ. ഹൗസിൽ അബ്ദുൾ ഖാദർ (38), പാറക്കണ്ടം പുത്തൻ വീട്ടിൽ പി.വി. മുഹമ്മദ് (40) എന്നിവരാണ് കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ.

ഇതിൽ വി മുഹമ്മദ് ബഷീർ പോപ്പുലർ ഫ്ര്ണ്ട് ജില്ലാ പ്രസിഡന്റാണ്. മുഹമ്മദ് ഫാറൂഖ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ പോപ്പുലർ ഫ്രണ്ട് സ്ഥാനാർത്ഥി ആയിരുന്നു.

സംഭവദിവസം ദേശാഭിമാനി പത്രത്തിന്റെ ക്യാമ്പയിൻ നടത്തി സുഹൃത്തുക്കളായ പി.കെ. ഗിരീഷ്, കുറ്റേരി രാജൻ എന്നിവർക്കൊപ്പം നടന്നു വരുമ്പോൾ പ്രതികൾ മാരകായുധങ്ങളോടെ എത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ചാക്കാട് മുസ്‌ളീം പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിൽ പതിയിരുന്ന് ആയിരുന്നു ആക്രമണം.

മഴു, വടിവാൾ തുടങ്ങിയ ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്. തലയ്ക്കും ദേഹമാസകലവും വെട്ടേറ്റുവീണ ദിലീപിനെ പൊലീസ് ജീപ്പിൽ പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഗിരീഷിനും രാജനും പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. ബി.പി. ശശീന്ദ്രൻ, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. ജോഷി മാത്യു എന്നിവരുമാണ് ഹാജരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP