Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിമന്റിന് തോന്നുംപടി വില കൂട്ടി കൊള്ളലാഭം കൊയ്യൽ ഇനി നടപ്പില്ല; സിമന്റ് കമ്പനികൾക്ക് 6300 കോടി പിഴ ശരിവച്ച് നാഷണൽ ലോ അപ്പെല്ലറ്റ് ട്രിബ്യൂണൽ; നടപടി ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയിൽ

സിമന്റിന് തോന്നുംപടി വില കൂട്ടി കൊള്ളലാഭം കൊയ്യൽ ഇനി നടപ്പില്ല; സിമന്റ് കമ്പനികൾക്ക് 6300 കോടി പിഴ ശരിവച്ച് നാഷണൽ ലോ അപ്പെല്ലറ്റ് ട്രിബ്യൂണൽ; നടപടി ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയിൽ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സിമന്റ് കമ്പനികൾക്ക് കോംബറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിധിച്ച 6300 കോടി രൂപ പിഴ ശരിവെച്ച് നാഷണൽ കമ്പനി ലോ അപ്പെല്ലറ്റ് ട്രിബ്യൂണലിന്റെ വിധി. രാജ്യത്തെ 11 സിമന്റ് കമ്പനികൾക്കാണ് സിസിഐ നേരത്തെ പിഴ വിധിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് എൻസിഎൽഎടിയിൽ കമ്പനികൾ പിഴത്തുകയുടെ 10 ശതമാനം കെട്ടിവെച്ച് അപ്പീൽ പോവുകയായിരുന്നു. ഇതാണ് ഇപ്പോൾ എൻസിഎൽഎടി തള്ളിയിരിക്കുന്നത്. പിഴ വിധിക്കപ്പെട്ട 11 കമ്പനികളിൽ 9 എണ്ണം കേരളത്തിൽ വിപണനം നടത്തുന്നവയാണ്.

നേരത്തെ ജിഎസ്ടിക്ക് ശേഷവൂം സിമന്റ് കമ്പനികൾ വില കുറച്ചില്ലെങ്കിൽ വിലനിയന്ത്രണ അഥോറിറ്റിയിൽ താൻ നേരിട്ട് പരാതി നൽകുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അത്തരമൊരുനീക്കമുണ്ടായിരുന്നില്ല. ഈ സർക്കാർ വന്നതിന് ശേഷം മാത്രം പത്തിലധികം തവണ കേരളത്തിലെ സിമന്റ് ഡീലർമാരുടെ സംഘടന സർക്കാറുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ട്. സിമന്റ് കമ്പനികൾ കൃത്രിമ ആവശ്യമുണ്ടാക്കി അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് സിസിഐയുടെ നടപടിയുണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്നടക്കം പ്രതിമാസം നൂറ് കോടിയിലേറെ തുകയായിരുന്നു സിമന്റ് കമ്പനികൾ ഇത്തരത്തിൽ കൊള്ളലാഭമുണ്ടാക്കിയിരുന്നത്.

ജയപ്രകാശ് സിമന്റ് 1323 കോടി, അൾട്രാടെക് സിമന്റ് 1175 കോടി, എസിഎൽ 1148 കോടി, സെഞ്ച്വറി സിമന്റ് 274 കോടി, രാംകോ സിമന്റ് 258 കോടി, ജെകെ സിമന്റ് 128 കോടി, ഇന്ത്യ സിമന്റ്സ് 187 കോടി, ബിനാനി സിമന്റ്സ് 167 കോടി, ലാഫ്രാഗ് 490 കോടി എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ നിർമ്മാണ മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഉത്പന്നം എന്ന നിലയിലെ സിമന്റിന്റെ വിലയിൽ തീരുമാനമെടുക്കാനുള്ള ഒരു ബോർഡ് രൂപീകരിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്.

ഇത്തരത്തിൽ ഏതെങ്കിലുമൊരു അഥോറിറ്റിയില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും സിമന്റ് കമ്പനികൾ ആർട്ടിഫിഷ്യൽ ഡിമാന്റുണ്ടാക്കി തോന്നുംപടി വിലവർദ്ധിപ്പിക്കുന്നത്. സംസ്ഥാന സർക്കാറുകൾ അവർക്ക് ലഭിക്കുന്ന നികുതി ലാഭം മാത്രമാണ് വിഷയമാക്കുന്നത്. അതിനപ്പുറം ഇത്തരം ഉത്പന്നങ്ങളുടെ വില നിയന്ത്രണത്തിനുള്ള യാതൊരു നടപടിയുണ്ടാകുന്നുമില്ല. കേരളത്തിൽ ആകെ ഉത്പാദനമുള്ളത് മലബാർ സിമന്റിന് മാത്രാണ്. ഈ അപര്യാപ്തത മുതലെടുത്താണ് സിമന്റ് കമ്പനികൾ കേരളത്തിൽ വൻതോതിൽ കൊള്ള നടത്തുന്നത്. നേരത്തെ ജിഎസ്ടി വന്നാൽ വിലകുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും സിമന്റിന്റെ വില കുത്തനെ വർദ്ധിക്കുകയായിരുന്നു. ഈ കൊള്ളക്കാണ് ഇപ്പോൾ പിടിവീണിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP