Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോണിയയും രാഹുലും കോടതി കയറേണ്ടി വരും; നാഷണൽ ഹെറാൾഡ് സ്വത്ത് കേസിൽ ഇരുവരോടും വിചാരണാ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്; കോൺഗ്രസ് നേതൃത്വത്തിന് പുലിവാലായത് സുബ്രഹ്മണ്യം സ്വാമി നൽകിയ കേസ്

സോണിയയും രാഹുലും കോടതി കയറേണ്ടി വരും; നാഷണൽ ഹെറാൾഡ് സ്വത്ത് കേസിൽ ഇരുവരോടും വിചാരണാ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്; കോൺഗ്രസ് നേതൃത്വത്തിന് പുലിവാലായത് സുബ്രഹ്മണ്യം സ്വാമി നൽകിയ കേസ്

ന്യൂഡൽഹി: കോടതി വ്യവഹാരങ്ങളുടെ കാര്യത്തിൽ സുബ്രഹ്മണ്യം സ്വാമിയി വെല്ലാൻ ഇന്ത്യയിൽ തൽക്കാലം ആരുമില്ല. നിരന്തരമായ നിയമനടപടികളിലൂടെ സർക്കാറിന് തലവേദന തീർക്കുന്ന സ്വാമി കോൺഗ്രസിനെ ലക്ഷ്യം വച്ച് നീങ്ങാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ രാഹുലിനെയും സോണിയയെയും സമർത്ഥമായി കുരുക്കിയിരിക്കയാണ് സ്വാമി. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്വത്ത് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിട്ട് കോടതിയിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി ഉത്തരവ്.

കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത് കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്. കേസിൽ നാളെ ഹാജരാവാൻ ആവശ്യപ്പെട്ട് വിചാരണ കോടതി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. നേരിട്ട് ഹാജരാവുന്നതിൽ സ്റ്റേ അനുവദിച്ച ഇടക്കാല ഉത്തരവ് നീട്ടണമെന്ന ആവശ്യവും കോടതി തള്ളി. അതേസമയം, കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ചാണ് സോണിയയ്ക്കും രാഹുലിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി കേസ് കൊടുത്തത്. ആരോപണങ്ങൾ സോണിയയും രാഹുലും അന്ന് നിഷേധിച്ചിരുന്നു. സ്വാമിക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിയും മുഴക്കി. എന്നാൽ, ഇരുവർക്കും എതിരെ സമൻസ് അയച്ച മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കണ്ടെത്തിയത്. കോൺഗ്രസ് ഖജാൻജി മോത്തിലാൽ വോറ, ജനറൽ സെക്രട്ടറി ഓസ്‌കർ ഫെർണാണ്ടസ്, സുമൻ ദുബേ, സാംപിട്രോഡ എന്നിവരാണ് മറ്റു പ്രതികൾ.

നഷ്ടം മൂലം 2008ൽ നാഷണൽ ഹെറാൾഡ്' പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) എന്ന കമ്പനിയാണ് നാഷണൽ ഹെറാൾഡിന് പുറമേ നവ്ജീവൻ, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കൾ പാർട്ടി ഫണ്ട് ഉപയോഗിച്ച് 'യംഗ് ഇന്ത്യൻ' എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ ആരോപണം.

സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് യംഗ് ഇന്ത്യൻ'. എ.ജെ.എൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നൽകി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു. പ്രസിദ്ധീകരണം പൂനഃരാരംഭിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP