Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശത്ത് കുടുങ്ങിയവരെ ഇപ്പോൾ നാട്ടിലെത്തിച്ചാൽ അത് കേന്ദ്രസർക്കാരിന്റെ വിലക്കിന് വിരുദ്ധമാകില്ലെ; പ്രവാസികളെ സുരക്ഷിതരാക്കുന്നതിന് കേന്ദ്രം ഇടപെടുന്നുണ്ട്; സുരക്ഷിതരാണെങ്കിൽ പിന്നെന്തിന് തിരികെ വരണം; വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാൻ തൽക്കാലം സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി; എവിടെയാണോ അവരുള്ളത് അവിടെ തന്നെ സുരക്ഷിതരായി തുടരാനും സുപ്രീംകോടതി നിർദ്ദേശം

വിദേശത്ത് കുടുങ്ങിയവരെ ഇപ്പോൾ നാട്ടിലെത്തിച്ചാൽ അത് കേന്ദ്രസർക്കാരിന്റെ വിലക്കിന് വിരുദ്ധമാകില്ലെ;  പ്രവാസികളെ സുരക്ഷിതരാക്കുന്നതിന് കേന്ദ്രം ഇടപെടുന്നുണ്ട്; സുരക്ഷിതരാണെങ്കിൽ പിന്നെന്തിന് തിരികെ വരണം; വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാൻ തൽക്കാലം സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി;  എവിടെയാണോ അവരുള്ളത് അവിടെ തന്നെ സുരക്ഷിതരായി തുടരാനും സുപ്രീംകോടതി നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തൽക്കാലം തിരികെ എത്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കേന്ദ്രത്തിന്റെ നിലപാട് ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.പ്രവാസികൾ അവരുടെ സ്ഥലങ്ങളിൽ തുടരണമെന്നും കോടതി നിർദ്ദേശിച്ചു.ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് കേന്ദ്രത്തിന്റെ യാത്രാവിലക്കിന് വിരുദ്ധമാകും. ബ്രിട്ടനിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രം ഇടപെടുകയും ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് തിരിച്ചുവരുന്നതെന്ന് ജസ്റ്റീസ് നാഗേശ്വർ റാവു ചോദിച്ചു.

യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിലായിരുന്നു നാഗേശ്വരറാവുവിന്റെ പ്രതികരണം. വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് തിരികെവരുന്നതെന്ന് നാഗേശ്വർ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.

ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനിൽ 6000 മത്സ്യ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി വേണമെന്ന് തുഷാർമേത്ത കോടതിയോട് ആവശ്യപ്പെട്ടു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP