Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹർജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

കേരളത്തെ സഹായിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടിലിന് സുരക്ഷയില്ല; ഹർജി തള്ളിയത് സുപ്രീം കോടതി; സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ നേരിട്ട് പൊലീസിനെ അറിയിച്ചോളാനും കോടതി

ഡൽഹി: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന ശബ്ദ രേഖ വാട്‌സാപ്പിൽ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാൻ നിർദ്ദേശിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നൽകണമെന്നു ആവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കൊച്ചട്ടിലിന് കോടതി നിർദ്ദേശം നൽകി.

കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഇയാൾ ബിജെപി ഐടി സെൽ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP