Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഷുറൻസ് ഇല്ലാത്ത കാറുമായി റോഡിലിറങ്ങുന്നവർക്ക് ഇനി കിട്ടുന്നത് ഒന്നൊന്നര പണി; മരണം ഉണ്ടായില്ലെങ്കിൽക്കൂടി കാർ പിടിച്ചെടുത്ത് ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള കർശന നിർദ്ദേശം നൽകി സുപ്രീം കോടതി

ഇൻഷുറൻസ് ഇല്ലാത്ത കാറുമായി റോഡിലിറങ്ങുന്നവർക്ക് ഇനി കിട്ടുന്നത് ഒന്നൊന്നര പണി; മരണം ഉണ്ടായില്ലെങ്കിൽക്കൂടി കാർ പിടിച്ചെടുത്ത് ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള കർശന നിർദ്ദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: വാഹന ഇൻഷുറൻസ് യഥാസമയം എടുക്കുകയും പുതുക്കുകയും ചെയ്യാത്തവർക്ക് സുപ്രീം കോടതിയുടെ വകയായി എട്ടിന്റെ പണിവരുന്നു. ഇൻഷുർ ചെയ്യാത്ത വാഹനമിടിച്ചുണ്ടാകുന്ന അപകടത്തിൽ മരണം സംഭവിച്ചാലും ഇല്ലെങ്കിലും വാഹനം പിടിച്ചെടുത്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഇരയ്ക്കുനൽകാൻ കോടതി നിർദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽതിയ നിർദ്ദേശമനുസരിച്ച് ഇങ്ങനെ ലേലം ചെയ്തുകിട്ടുന്ന തുക മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിൽ നിക്ഷേപിക്കുകയും അതുവഴി ഇരകൾക്ക് നൽകുകയും വേണം.

പഞ്ചാബിലുണ്ടായ ഒരു റോഡപകടത്തിൽ ഭർത്താവ് മരിക്കുകയും മകന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത വീട്ടമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജിയിൽ വിധിപറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയത്. അപകടത്തിൽപ്പെട്ട വാഹനം ഇൻഷുർ ചെയ്തിരുന്നില്ല. അതിനാൽ, ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാരിനെ സമീപിച്ചു.

പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും 2008-ൽ ഡൽഹി സർ്ക്കാർ വരുത്തിയ നിയമഭേദഗതി പിന്തുടരാവുന്നതാണെന്ന നിർദോശം നൽകി. ഡൽഹി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി അനുസരിച്ച് അപകടത്തിൽപ്പെടുന്ന ഇൻഷുർ ചെയ്യാത്ത വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുകൊടുക്കാതെ ലേലത്തിൽവെക്കാനാവും. എം.എ.സി.ടി. കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേറ്റിന് ഈ വാഹനം ലേലം ചെയ്യാനുള്ള ഉത്തരവും നൽകാനാവും.

ഈ നിർദ്ദേശം കർശനമായി നടപ്പാക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കുന്നതിന് 12 ആഴ്ചത്തെ സമയവും കോടതി നൽകിയിട്ടുണ്ട്. മോട്ടോർ വാഹന നിയമം അനുസരിച്ച് എല്ലാ വാഹനങ്ങളും തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്തിരിക്കണം. അങ്ങനെ വരുമ്പോൾ അപകടത്തിലൂടെയുണ്ടാകുന്ന നഷ്ടപരിഹാരം ഈ ഇൻഷുറൻസിൽനിന്ന് വഹിക്കാനാകും.

സുപ്രീംകോടതിടക്കം ഇന്ത്യയിലെ കോടതികളിലെല്ലാം ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കിയ അപകടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തീർപ്പാകാതെ കിടക്കുന്നുണ്ട്. തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ വാഹന ഉടമയോ ഇൻഷുറൻസ് കമ്പനിയോ നഷ്ടപരിഹാരം നൽകാൻ തയ്യാറാകില്ല. ഇത് അപകടത്തിൽപ്പെടുന്നവരുടെ കുടുംബങ്ങളുടെ ദുരിതമേറ്റുകയും ചെയ്യും.

ഫെബ്രുവരിയിലാണ് ഉഷാകുമാരി എന്ന സ്ത്രീ വാഹനാപടക്കേസിൽ ഭർത്താവ് മരിച്ചതിനും മകന് ഗുരുതരമായി പരിക്കേറ്റതിനും പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, സർക്കാരിനോട് അത്തരമൊരു നിർദ്ദേശം നൽകാൻ ആവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇൻഷുർ ചെയ്യാത്ത വാഹനം ഓടാൻ സമ്മതിച്ചതുവഴി സർക്കാരിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നായിരുന്നു ഉഷാകുമാരിയുടെ അഭിഭാഷകയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP