Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് ആര്യാമ സുന്ദരം; പിന്നിൽ പ്രമുഖ ഹൈന്ദവ സംഘടനയെന്ന് ആരോപിച്ച് ദേവസ്വം ബോർഡ്; ആരൊക്കെ എതിർത്താലും കോടതിയിൽ ബോർഡിനായി അഭിഭാഷകനെത്തും; അഭിഷേക് സിങ്‌വിക്ക് പിന്നാലെ ആര്യാമ സുന്ദരവും പിന്മാറുമ്പോൾ പുതിയ അഭിഭാഷകനെ തേടി പത്മകുമാർ

ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് ആര്യാമ സുന്ദരം; പിന്നിൽ പ്രമുഖ ഹൈന്ദവ സംഘടനയെന്ന് ആരോപിച്ച് ദേവസ്വം ബോർഡ്; ആരൊക്കെ എതിർത്താലും കോടതിയിൽ ബോർഡിനായി അഭിഭാഷകനെത്തും; അഭിഷേക് സിങ്‌വിക്ക് പിന്നാലെ ആര്യാമ സുന്ദരവും പിന്മാറുമ്പോൾ പുതിയ അഭിഭാഷകനെ തേടി പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകനായ ആര്യാമ സുന്ദരം വ്യക്തമാക്കി. സമാനമായ മറ്റൊരു കേസിൽ നേരത്തെ ഹാജരായതിനാൽ ഇപ്പോഴത്തെ കേസിൽ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരത്തിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചതായാണ് വിവരം.

ശബരിമലക്കേസിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതാവ് മനുഅഭിഷേക് സിങ്വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങിയത്. കേസിൽ നിന്നും രണ്ടാമത്തെ അഭിഭാഷകനും പിന്മാറിയതോടെ ദേവസ്വം ബോർഡിന് ഇനി മറ്റൊരാളെ കണ്ടെത്തേണ്ടി വരും.

പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പറ്റിയ ഒരാളെ കണ്ടെത്തുക ബോർഡിന് മുന്നിൽ വെല്ലുവിളിയാകും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ നിലനിൽക്കുമോ എന്നായിരിക്കും നാളെ കോടതി പരിഗണിക്കുകയെന്നാണ് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിനു പിന്നിൽ പ്രമുഖ സംഘടനയെന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ആര് തടഞ്ഞാലും ബോർഡിനു വേണ്ടി വാദിക്കാൻ സുപ്രീം കോടതിയിൽ അഭിഭാഷകനുണ്ടാകും. പുനഃപരിശോധന ഹർജിയിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP