Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംപാനൽ ജീവനക്കാരുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു; പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി തള്ളി കോടതി; ഒഴിവുകൾ പിഎസ്‌സി വഴി മാത്രം നികത്താനും ഹൈക്കോടതി ഉത്തരവ്; പിഎസ്‌സിയെ നോക്കുകുത്തിയാക്കേണ്ടെന്നും കോടതി; വിധി തിരിച്ചടിയെന്നും ഇനി പ്രതീക്ഷ സർക്കാരിൽ മാത്രമെന്നും സമരക്കാർ; തലസ്ഥാനത്ത് നടുറോഡിൽ വെള്ള പുതയ്ച്ച് സമരം തുടരുന്നു

എംപാനൽ ജീവനക്കാരുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു; പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി തള്ളി കോടതി; ഒഴിവുകൾ പിഎസ്‌സി വഴി മാത്രം നികത്താനും ഹൈക്കോടതി ഉത്തരവ്; പിഎസ്‌സിയെ നോക്കുകുത്തിയാക്കേണ്ടെന്നും കോടതി; വിധി തിരിച്ചടിയെന്നും ഇനി പ്രതീക്ഷ സർക്കാരിൽ മാത്രമെന്നും സമരക്കാർ; തലസ്ഥാനത്ത് നടുറോഡിൽ വെള്ള പുതയ്ച്ച് സമരം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസിയിൽ നിന്ന് പിരിച്ച് വിട്ട എംപാനൽ ജീവനക്കാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇപ്പോൾ നിലവിലുള്ള ഒഴിവുകൾ പിഎസ്‌സി വഴി നികത്തണമെന്നാണ് കോടതിയുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശം. ഇപ്പോൾ കോടതിയിൽ നിന്ന് വന്ന വിധി താൽക്കാലിക ജീവനക്കാരുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നു എന്ന് വേണം മനസ്സിലാക്കാം. കെഎസ്ആർടിസി അവിടെ എം പാനൽ ജീവനക്കാരെ പറ്റിച്ച നടപടിയെയും കോടതി വിമർശിച്ചു.

ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരോട് കെഎസ്ആർടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനൽ ജീവനക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് കോടതി പരിഗണിച്ചില്ല. താൽ്കകാലികമായി നിയമനം നടത്താൻ പോലും പിഎസ്‌സിക്ക് സൗകര്യമുള്ളപ്പോൾ എന്തിനാണ് എംപാനൽ എന്ന പേരിൽ പിൻവാതിൽ നിയമനം നടത്തിയതെന്നും ചോദിച്ചു.

480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു.

ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കെ എസ് ആർ ടി സിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് അടിസ്ഥാനത്തിൽ 1421 പേർ ജോലിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസിൽ കക്ഷിചേരാൻ എംപാനൽ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP