Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിക്ഷ നടപ്പാൻ ദിവസങ്ങൾ ശേഷിക്കവെ ദയാഹർജിയുമായി നിർഭയ കേസിലെ പ്രതിയ വിനയ് ശർമ്മ; പുതിയ ദയാഹർജിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനാകില്ല; അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ശിക്ഷ നടപ്പാൻ ദിവസങ്ങൾ ശേഷിക്കവെ ദയാഹർജിയുമായി നിർഭയ കേസിലെ പ്രതിയ വിനയ് ശർമ്മ; പുതിയ ദയാഹർജിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനാകില്ല; അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ വധശിക്ഷയിൽ ഇളവ് തേടി നിർഭയ കേസിലെ രണ്ടാം പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. സുപ്രീം കോടതി തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് ദയാഹർജി നൽകിയത്. പുതിയ ദയാഹർജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ല. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ വിവരം വിനയ് ശർമ്മയുടെ അഭിഭാഷകനാണ് അറിയിച്ചത്.

നിർഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂറിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നിർഭയ കേസിലെ മറ്റൊരു പ്രതി അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ബെഞ്ച് ആണ് നാളെ ഉച്ചയ്ക്ക് ഹർജി പരിഗണിക്കുക.

നേരത്തെ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങും ദയാഹർജി നൽകിയിരുന്നു. രാഷ്ട്രപതി അത് തള്ളിയിരുന്നെങ്കിലും ഇതിനെതിരേയും സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഈ ഹർജി സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ഹർജി തള്ളിയത്.

ഹർജിയിൽ ആദ്യം കേന്ദ്രം ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണറുടെ നിർദ്ദേശം തേടി. ഹർജി തള്ളണമെന്ന ഡൽഹി സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചുള്ള ശുപാർശം ആഭ്യന്തരമന്ത്രാലയം പിന്നാലെ രാഷ്ട്രപതിക്ക് കൈമാറി. രണ്ടു മണിക്കൂറിനുള്ളിൽ രാഷ്ട്രപതി ഹർജി തള്ളുകയായിരുന്നു. ദയാഹർജിയിലെ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിങ് നൽകിയ ഹർജി പിന്നാലെ സുപ്രീംകോടതിയും തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്.

എല്ലാ രേഖകളും രാഷ്ട്രപതിക്കു സമർപ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തിൽ ദയാഹർജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാർ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാർ ജയിലിൽ താൻ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്ത തടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹർജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP