Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ ഭർത്താവ് നിരപരാധിയാണ്..അദ്ദേഹത്തിന്റെ വിധവയായി എനിക്ക് കഴിയേണ്ട; അദ്ദേഹത്തെ തൂക്കിക്കൊല്ലും മുമ്പ് എനിക്ക് വിവാഹ മോചനം അനുവദിക്കണം': ഔറംഗബാദിലെ കുടുംബ കോടതിയിൽ വിവാഹമോചന ഹർജിയുമായി അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനീത; ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് പട്യാല ഹൗസ് കോടതിയിൽ; നിർഭയ കേസിൽ വധശിക്ഷ വൈകിക്കാൻ പുതിയ തന്ത്രങ്ങളുമായി പ്രതികൾ

'എന്റെ ഭർത്താവ് നിരപരാധിയാണ്..അദ്ദേഹത്തിന്റെ വിധവയായി എനിക്ക് കഴിയേണ്ട; അദ്ദേഹത്തെ തൂക്കിക്കൊല്ലും മുമ്പ് എനിക്ക് വിവാഹ മോചനം അനുവദിക്കണം': ഔറംഗബാദിലെ കുടുംബ കോടതിയിൽ വിവാഹമോചന ഹർജിയുമായി അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനീത; ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് പട്യാല ഹൗസ് കോടതിയിൽ; നിർഭയ കേസിൽ വധശിക്ഷ വൈകിക്കാൻ പുതിയ തന്ത്രങ്ങളുമായി പ്രതികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കേസ് പ്രതികളെ മാർച്ച് 20 ന് പുലർച്ചെ തൂക്കിക്കൊല്ലാനിരിക്കെ, ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാൻ പ്രതികൾ തന്ത്രങ്ങൾ പയറ്റുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ, പ്രതി അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനീത ബിഹാറിലെ ഔറംഗബാദ് കോടതിയിൽ വിവാഹ മോചന ഹർജി ഫയൽ ചെയ്തു. തനിക്ക് ഭർത്താവിന്റെ വിധവയായി ജീവിക്കാൻ താൽപര്യമില്ല. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിക്കൊല്ലും മുമ്പ് നിയമപരമായ വിവാഹമോചനം വേണം, ഹർജിയിൽ പറയുന്നു. മാർച്ച് 19, വ്യാഴാഴ്ചയാണ് കോടതി ഹർജി പരിഗണിക്കുന്നത്.

തന്റെ ഭർത്താവിന്റെ പക്കൽ നിന്ന് വിവാഹമോചനം നേടാൻ പുനീത സിങ്ങിന് അവകാശമുണ്ടെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. അതുകൊണ്ടാണ് കുടുംബ കോടതിയിൽ ഹർജി നൽകിയത്. ഹിന്ദു വിവാഹ നിയമത്തിന്റെ 13(2)(II) പ്രകാരം വിവാഹമോചനം നേടാൻ കഴിയും. കാരണം ബലാൽസംഗം, പ്രകൃതി വിരുദ്ധ പീഡനം, ക്രൂരത എന്നിവയുടെ പേരിൽ വിവാഹമോചനം നേടാവുന്നതാണ്, അഭിഭാഷകൻ പറഞ്ഞു.
ഭർത്താവ് കൂട്ട ബലാത്സംഗകേസിൽ പ്രതിയായതിനാൽ യുവതിക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കാൻ കഴിയുമെന്ന് ഡൽഹി തീസ് ഹസാരി കോടതിയിലെ മുതിർന്ന അഭിഭാഷകൻ പറഞ്ഞു.നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർ നിലവിൽ തീഹാർ ജയിലിലാണ് കഴിയുന്നത്. വിധി നടപ്പാക്കുന്നത് നീട്ടിവെക്കാനായി പ്രതികൾ പല നീക്കങ്ങളും നടത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടുതവണ വധശിക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നീതി ന്യായ കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും പ്രതികൾ സമീപിച്ചിട്ടുണ്ട്.

തൂക്കുകയർ ഒരുങ്ങി

അതേസമയം, പ്രതികളുടെ ശിക്ഷയ്ക്കായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. ഇനി രണ്ടുദിവസം മാത്രമാണ് ശിക്ഷ നടപ്പാക്കാൻ അവശേഷിക്കുന്നത്. മാർച്ച് 20 ന് പുലർച്ചെ 5.30 യ്ക്ക് നാല് പ്രതികളെയും തൂക്കിലേറ്റും. ആരാച്ചാർ പവൻ ജല്ലാദ് തിഹാർ ജയിലിലെത്തി ഡമ്മി പരീക്ഷണം നടത്തി. പ്രതികളുടെ ഡമ്മി ഉപയോഗിച്ചുള്ള തൂക്കൽ പരീക്ഷണവും കഴിഞ്ഞതോടെ ഇനി വധശിക്ഷ മാത്രം നടപ്പിലാക്കിയാൽ മതി. പ്രതികൾക്കായി പ്രത്യേകം കഴുമരവും തയ്യാറാക്കിയിട്ടുണ്ട്.

എന്നാൽ, ഏതുവിധേനയും വധശിക്ഷ നടപ്പാക്കാതിരിക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്. വധശിക്ഷ നടപ്പിലാക്കുന്നത് ചോദ്യം ചെയ്ത് മുകേഷ് സിങ് ഇന്ന് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡൽഹി പാട്യാല ഹൗസ് കോടതിയിലും ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലും നൽകിയ ഹർജി തള്ളി. മുഴുവൻ പ്രതികളുടെയും തിരുത്തൽ ഹർജി, ദയാഹർജി എന്നിവ തള്ളിയതിന് പിന്നാലെയായിരുന്നു ഡൽഹി പാട്യാല ഹൗസ് കോടതി മാർച്ച് 20 ന് രാവിലെ അഞ്ചര മണിക്ക് വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. ശിക്ഷ വൈകിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിങ് പുതിയ ഹർജിയുമായി ഇന്ന് വീണ്ടും പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.അതേ,സമയം പ്രതികൾ എല്ലാ നിയമ സാധ്യതകളും ഉപയോഗിച്ച് കഴിഞ്ഞുവെന്നും ഇനി നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP