Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിതാരി കൂട്ടക്കൊല: കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി; ദയാഹർജിയിൽ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി

നിതാരി കൂട്ടക്കൊല: കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി; ദയാഹർജിയിൽ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി

അലഹബാദ്: നിതാരി കൂട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരീന്ദർ കോലിയുടെ ശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ വിധിച്ചതിനെതിരെ കോലി നൽകിയ ദയാഹർജിയിൽ തീരുമാനമെടുക്കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്.

ദയാഹർജിയിൽ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.കെ.എസ് ബാഗേൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ദയാഹർജിയിൽ തീരുമാനം വൈകിയപ്പോൾ പീപ്പിൾസ് യൂണിയൻ എന്ന എൻ.ജി.ഒ സംഘട കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ദയാഹർജിയിൽ തീരുമാനമെടുക്കാൻ മൂന്ന് വർഷവും മൂന്ന് മാസവുമായിരുന്നു സമയപരിധി. എന്നാൽ അതിനുശേഷവും ഇക്കാര്യത്തിൽ തീർപ്പുണ്ടാകാത്തത് ഭരണഘടനയിലെ ഇരുപത്തിയൊന്നാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോലിയും പരാതി നൽകിയിരുന്നു. കഴിഞ്ഞവർഷം സുരീന്ദർ കോലിയുടെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ രണ്ട് തവണയും വധശിക്ഷ സുപ്രീംകോടതി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ നോയ്ഡയ്ക്കടുത്ത് നിതാരിയിൽ വ്യവസായിയായ മൊനീന്ദർ സിങ്ങിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന കോലിയെ കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചുകൊന്ന കേസിലാണ് അറസ്റ്റുചെയ്തത്. 200506 കാലയളവിൽ പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് 42കാരനായ കോലിക്കെതിരെ ഉണ്ടായിരുന്നത്.

2009 ഫെബ്രുവരി 13നാണ് ഗസ്സിയാബാദിലെ പ്രത്യേക സിബിഐ കോടതി കോലിക്ക് വധശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP