Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദസ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി; ഉത്തരവ് പുറപ്പെടുവിച്ചത് ബലാത്സംഗക്കേസിലെ അപ്പീൽ തള്ളി

വിവാദസ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി; ഉത്തരവ് പുറപ്പെടുവിച്ചത് ബലാത്സംഗക്കേസിലെ അപ്പീൽ തള്ളി

ന്യൂഡൽഹി: വിവാദസ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി ഉത്തരവ്. നിത്യാനന്ദയ്‌ക്കെതിരായ ബലാത്സംഗ കേസിലാണ് കോടതി ഉത്തരവ്.

ലൈംഗികശേഷി പരിശോധന നടത്തണമെന്ന് നിത്യാനന്ദയോട് നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിത്യാനന്ദ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിത്യാനന്ദയുടെ അപ്പീൽ തള്ളിയത്.

2010ൽ ആണ് മാനംഭഗക്കേസ് ആരോപിച്ച് നിത്യാനന്ദയെ അറസ്റ്റ് ചെയ്തത്. എന്നാൽ തനിക്ക് ലൈംഗികശേഷിയില്ലെന്നും താനൊരു കുട്ടിയെ പോലെയാണെന്നുമാണ് കീഴ്‌കോടതിയിൽ അദ്ദേഹം വാദിച്ചത്. ഇതെ തുടർന്നാണ് കോടതി മെഡിക്കൽ പരിശോധനയ്ക്ക് നിർദേശിച്ചത്.

നാല് വർഷം മുമ്പ് നടി രഞ്ജിതയുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നിത്യാനന്ദ വിവാദ നായകനാകുന്നത്. തുടർന്ന് ഒളിവിൽ പോയ നിത്യാനന്ദയെ രണ്ടു മാസത്തിനുശേഷം ഹിമാചൽ പ്രദേശിൽ വച്ച് അറസ്റ്റ്‌ചെയ്യുകയായിരുന്നു.

നിത്യാനന്ദയ്‌ക്കെതിരെ ആശ്രമത്തിലെ അന്തേവാസിയാണ് മാനംഭഗ പരാതി നൽകിയത്. അമേരിക്കൻ വംശജയായ സ്ത്രീയും വിവാദസ്വാമിക്കെതിരെ പരാതി നൽകിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP