Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്: ഡിവൈഎഫ്‌ഐ ക്കാർക്ക് ജാമ്യമില്ല; ഭരണകക്ഷി നേതാക്കളെന്ന പേരിൽ നിയമം കൈയിലെടുത്താൽ സംസ്ഥാനത്ത് അരാജത്വകമുണ്ടാകും; ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്: ഡിവൈഎഫ്‌ഐ ക്കാർക്ക് ജാമ്യമില്ല; ഭരണകക്ഷി നേതാക്കളെന്ന പേരിൽ നിയമം കൈയിലെടുത്താൽ സംസ്ഥാനത്ത് അരാജത്വകമുണ്ടാകും; ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സ്റ്റേഷൻ ഉപരോധത്തിനിടെ സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികളായ 2 ഡിവൈഎഫ് ഐ ക്കാർക്ക് ജാമ്യമില്ല. റിമാന്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. ഭരണ കക്ഷിയിലെ നേതാക്കളെന്ന പേരിൽ നിയമം കയ്യിലെടുത്താൽ സംസ്ഥാനത്ത് അരാജകത്വമുണ്ടാകും. ഗൗരവമേറിയ കുറ്റകൃത്യം ആരോപിക്കുന്ന കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം കൃത്യത്തിലുൾപ്പട്ടവരെ ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്റ്റേഷൻ ക്യാമറയിൽ പതിഞ്ഞ തിരിച്ചറിയാനുള്ള മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ജഡ്ജി കെ.ബാബു ചൂണ്ടിക്കാട്ടി.

ഡി വൈഎഫ് ഐ ക്കാരായ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരനായ കുന്നുകുഴി ബണ്ടിൽവീട്ടിൽ മനു എന്ന മനോജ് ( 30 ) , ഈ റോഡ് ബ്രാഞ്ച് സെക്രട്ടറി നിഥിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ കേസിൽ കേസിൽ അറസ്റ്റ് ചെയ്ത സി പി എം പ്രവർത്തകരായ രാജീവ് , ശ്രീദേവ് എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നേതാക്കളടക്കം അമ്പതോളം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്. കല്ലേറിൽ സ്റ്റേഷനിലെ ജനൽചില്ലുകൾ തകർന്നതിലും മറ്റും ആയിരത്തഞ്ഞൂറ് രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിലെ പ്രതികളെ തൈക്കാട് മേട്ടുക്കട സി പി എം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിപ്പിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തിൽ മുൻ സി സി പി ചൈത്രാ തെരേസ ജോൺ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP