Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത്തരം സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതിരിക്കാമല്ലോ; സിറ്റിങ് എംഎൽഎ മരിച്ചാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ആരിൽ നിന്നും പണം ഈടാക്കും'; സിറ്റിങ് എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി; മത്സരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഓർമ്മപ്പെടുത്തൽ

'എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത്തരം സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതിരിക്കാമല്ലോ; സിറ്റിങ് എംഎൽഎ മരിച്ചാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ആരിൽ നിന്നും പണം ഈടാക്കും'; സിറ്റിങ് എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി; മത്സരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഓർമ്മപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിറ്റിങ് എംഎൽഎമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നും ജയിച്ചാൽ വലിയ തുക ചെലവഴിക്കേണ്ടി വരുമെന്നും കാട്ടിയുള്ള പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. സിറ്റിങ് എംഎൽഎമാർക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹർജി ദുരുദ്ദേശപരമാണെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്കു മത്സരിക്കുന്നതു നിയമപരമായും ഭരണഘടനാപരമായും അനുവദിക്കപ്പെട്ടതാണ്.

മത്സരിക്കുന്നതു നിയമവിരുദ്ധം അല്ലാത്ത നിലയ്ക്ക് ഉപതെരഞ്ഞെടുപ്പു ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നു പറയാനാവില്ലെന്നും കോടതി പറഞ്ഞു. എറണാകുളം തിരുവാങ്കുളം സ്വദേശി എം. അശോകനാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജിവയ്ക്കുന്ന എംഎൽഎമാർ വഹിക്കണമെന്ന് ഉത്തരവിടണം എന്നാണു ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ലോക്സഭയിലേക്കു മത്സരിച്ചു ജയിക്കുന്ന സിറ്റിങ് എംഎൽഎമാർ ഉപതെരഞ്ഞെടുപ്പിന്റെ ചെലവും പഴയതും പുതിയതുമായ അംഗങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പള, അലവൻസ് ബാധ്യതകളും വഹിക്കാൻ വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

എന്നാൽ സിറ്റിങ് എംഎൽഎ മരിച്ചാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ പണം ആരിൽ നിന്ന് ഈടാക്കുമെന്നു ചോദിച്ച കോടതി അവിശ്വാസപ്രമേയത്തിലൂടെ സർക്കാർ താഴെ വീണാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ചെലവ് അവിശ്വാസം കൊണ്ടുവന്നവർ വഹിക്കണോ എന്നും ചോദിച്ചു. എംഎൽഎമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിൽ ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ അത്തരം സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതിരിക്കാമല്ലോയെന്നും കോടതി പറഞ്ഞു.

എംഎൽഎമാർ ലോക്സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടാൽ ഒരു പദവി നഷ്ടപ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. മത്സരിക്കുന്നവരുടെ ഭാഗത്ത് എന്താണു തെറ്റ്? കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വിഭാഗത്തിന് പൗരന്മാരിൽ നിന്നു പണം ഈടാക്കാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷനു പോലും അതു സാധ്യമാവില്ലെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP