Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയെ ചാരി രക്ഷപ്പെടാനുള്ള സർക്കാരിന്റെ നീക്കം പൊളിഞ്ഞു; മദ്യനയത്തിൽ തത്ക്കാലം ഇടപെടാനില്ലെന്ന് ഹൈക്കോടതി; ബാറുടമകളുടെ സ്റ്റേ ആവശ്യം തള്ളി: മദ്യരഹിത കേരളത്തിലേക്ക് ഒരു പടികൂടി അകലം കുറഞ്ഞു

കോടതിയെ ചാരി രക്ഷപ്പെടാനുള്ള സർക്കാരിന്റെ നീക്കം പൊളിഞ്ഞു; മദ്യനയത്തിൽ തത്ക്കാലം ഇടപെടാനില്ലെന്ന് ഹൈക്കോടതി; ബാറുടമകളുടെ സ്റ്റേ ആവശ്യം തള്ളി: മദ്യരഹിത കേരളത്തിലേക്ക് ഒരു പടികൂടി അകലം കുറഞ്ഞു

കൊച്ചി: ബാർ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ബാറുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ മദ്യനയം പുറത്ത് വരാത്ത സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ മദ്യനയത്തിലെ ശരിതെറ്റുകളെ കുറിച്ച് ഇപ്പോൾ പരിശോധിക്കുന്നില്ല. സർക്കാർ ഔദ്യോഗികമായി മദ്യനയം പ്രഖ്യാപിച്ച ശേഷം ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കും. ഇനി, ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് നാളെ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനതാൽപര്യം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ശേഷിക്കുന്ന 312 ബാറുകൾ പൂട്ടുന്ന കാര്യത്തിൽ നാളെ തീരുമാനം അറിയിക്കാനും കോടതി അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു.

സർക്കാരിന്റെ മദ്യനയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലത്തെ സേവിയസ് ബാർ ഉടമയാണ് ഹർജി നൽകിയത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ലൈസൻസ് നൽകാനുള്ള തീരുമാനം വിവേചനപരമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ബാറുകൾ പൂട്ടാനുള്ള തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ബാർ ഹോട്ടൽ അസോസിയേഷന്റെ തീരുമാനപ്രകാരമായിരുന്നു ഹർജി നൽകിയത്.

സർക്കാറിന്റെ മദ്യനയം സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിക്കുമെന്ന് ബാറുടമകൾ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സുധീരൻ ബാർ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മതമേലധ്യക്ഷന്മാരെ കൂട്ടുപിടിച്ച് ഉമ്മൻ ചാണ്ടിയോടുള്ള വിരോധം തീർക്കുകയാണെന്നും ബാറുടമകൾ നേരത്തേ ആരോപിച്ചിരുന്നു. മദ്യ നിരോധനത്തിലൂടെ 20000 കോടി രൂപയുടെ വ്യവസായമാണ് തകരുന്നതെന്നാണ് ബാറുടമകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP