Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികളെ നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും ഒളിച്ചുമാറി നടക്കുന്നുവെന്നും വീട് പൂട്ടിക്കിടക്കുന്നുവെന്നും കള്ളറിപ്പോർട്ട് നൽകി പൂജപ്പുര പൊലീസ്; പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ തിരുവനന്തപുരം മുൻ മേയർ കെ.ചന്ദ്രിക അടക്കം 10 ഇടതുനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

പ്രതികളെ നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും ഒളിച്ചുമാറി നടക്കുന്നുവെന്നും വീട് പൂട്ടിക്കിടക്കുന്നുവെന്നും കള്ളറിപ്പോർട്ട് നൽകി പൂജപ്പുര പൊലീസ്; പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ തിരുവനന്തപുരം മുൻ മേയർ കെ.ചന്ദ്രിക അടക്കം 10 ഇടതുനേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

പി.നാഗ് രാജ്

തിരുവനന്തപുരം: പൊതുവഴി തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ച കേസിൽ രണ്ടു വർഷമായി കോടതിയിൽ ഹാജരാകാത്ത തിരുവനന്തപുരം മുൻ മേയറടക്കം 10 ഇടതു നേതാക്കൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ചു. 10 പ്രതികളെയും ഡിസംബർ 10 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാനും മജിസ്‌ട്രേട്ട് ടി.കെ.സുരേഷ് ഉത്തരവിട്ടു. വാറണ്ടുത്തരവ് നടപ്പിലാക്കാൻ പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടർക്കും ജപ്തി വാറണ്ട് നടപ്പിലാക്കാൻ പ്രതികളുടെ വസ്തുക്കൾ സ്ഥിതി ചെയ്യുന്ന അതിർത്തി വില്ലേജ് ഓഫീസർമാർക്കുമാണ് കോടതി നിർദ്ദേശം നൽകിയത്.പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 ,83 പ്രകാരമാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.

സിപിഎം നേതാക്കളായ തിരുവനന്തപുരം കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഹാപ്പികുമാർ, മുൻ മേയർ കെ.ചന്ദ്രിക, മുൻ ഡെപ്യൂട്ടി മേയർ കെ.സി.വിക്രമൻ, എൽ ഡി എഫ് മുൻ ജില്ലാ കൺവീനർ ഗംഗാധരൻ നാടാർ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ,കൗൺസിലർ വി.പി.ഉണ്ണിക്കൃഷ്ണൻ, വെഞ്ഞാറമൂട് ശശി, വിശ്വൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പലത എന്നിവർക്കെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

2013 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 നേതാക്കളും പ്രവർത്തകരും സംഘം ചേർന്ന് പൂജപ്പുര ജംഗ്ഷനിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാണ് കേസ്. കോടതിയിൽ നിന്നും പൂജപ്പുര പൊലീസ് മുഖേന സമൻസ് കൈപ്പറ്റിയ പ്രതികൾ 2017 ഫെബ്രുവരി 14 ന് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാൻ സാവകാശം തേടി കോടതിയിൽ അപേക്ഷ നൽകി. സമയം അനുവദിച്ച കോടതി 2017 ഓഗസ്റ്റ് 22 വരെ സാവകാശം അനുവദിച്ചു. എന്നാൽ കോടതിയിലേക്ക് പിന്നീട് തിരിഞ്ഞു നോക്കാത്ത നേതാക്കൾക്കെതിരെ 2017 നവംബർ 24 മുതൽ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

2018 ജനുവരി 27, മെയ് 25, ഓഗസ്റ്റ് 31 എന്നീ തീയതികളിലും വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ എൽ ഡി എഫ് നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഭയന്ന് 'പ്രതികളെ നേരിൽ കാണാൻ കഴിഞ്ഞില്ല', ഒളിച്ചുമാറി നടക്കുന്നു ', വീട് പൂട്ടിക്കിടക്കുന്നു ', 'സ്ഥല വാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോൾ എവിടെ താമസമെന്നറിയില്ല' എന്നീ കളവായ കാരണം ചൂണ്ടിക്കാട്ടി വാറണ്ടുത്തരവ് നടപ്പിലാക്കാതെ പൂജപ്പുര പൊലീസ് വാറണ്ട് കോടതിക്ക് മടക്കി നൽകി.പൊലീസിന്റെ നിഷ്‌ക്രിയത്വം ബോധ്യപ്പെട്ടതിനാലാണ് കോടതി ജപ്തി നടപടികളിലേക്ക് നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP