Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തർക്കമുള്ള പള്ളികളിൽ പ്രാർത്ഥനാനുമതി ഓർത്തഡോക്സ് വൈദികർക്ക് മാത്രമെന്ന് ഹൈക്കോടതി; സെമിത്തേരികളിൽ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നൽകാനും നിർദ്ദേശം; ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം വരികയാണെങ്കിൽ ആ സമയത്ത് പൊലീസിന് ഇടപെടാനും അനുമതി: യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്

തർക്കമുള്ള പള്ളികളിൽ പ്രാർത്ഥനാനുമതി ഓർത്തഡോക്സ് വൈദികർക്ക് മാത്രമെന്ന് ഹൈക്കോടതി; സെമിത്തേരികളിൽ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നൽകാനും നിർദ്ദേശം; ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം വരികയാണെങ്കിൽ ആ സമയത്ത് പൊലീസിന് ഇടപെടാനും അനുമതി: യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന പള്ളികളിലെ ആരാധാനാ വിഷയത്തിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. യാക്കോബായ വിഭാഗക്കാരുമായി തർക്കം നിലനിൽക്കുന്ന പള്ളികളിൽ പ്രാർത്ഥന നടത്താനുള്ള അനുമതി ഓർത്തഡോക്സ് വൈദികർക്ക് മാത്രമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ പ്രശ്‌നം ക്രമസമാധാന വിഷയമായി മാറുകയാണെങ്കിൽ പൊലീസിന് ഇടപെടാമെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം സെമിത്തേരികളിൽ ഇരുവിഭാഗത്തിനും പ്രവേശന അനുമതി നൽകണമെന്നും കോടതി പറഞ്ഞു. ഇതോടെ തർക്കമുള്ള പള്ളികളിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വരിക്കൂലി, കട്ടച്ചിറ,പിറവം തുടങ്ങിയ പള്ളികളിലെ തർക്ക കേസുകളാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്.

സ്ഥിരമായ പൊലീസ് സംരക്ഷണം വേണമെന്ന ഒർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം കോടതി നിരാകരിച്ചു. ക്രമസമാധാന പ്രശ്നമുണ്ടായാൽ പൊലീസിന് ഇടപെടാം. 1934-ലെ ഭരണഘടനാപ്രകാരമാണ് പള്ളികൾ ഭരിക്കപ്പെടേണ്ടത്. ഇതുപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികർക്ക് മാത്രമെ പള്ളിക്കുള്ളിൽ പ്രാർത്ഥന നടത്താൻ സാധിക്കൂ. ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നം വരികയാണെങ്കിൽ ആ സമയത്ത് പൊലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ പിറവം പള്ളിയുടെ പ്രശ്ന പരിഹരത്തിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളിൽ ഇപ്പോൾ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

തർക്കം നിലനിൽക്കുന്ന പള്ളികളിൽ കോടതി വിധി നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് ഓർത്തഡോക്സ് സഭ നിരന്തരം അവകാശപ്പെട്ടു വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP