Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരഗൃഹ വാസത്തിന് ശേഷം വീണ്ടും വക്കീൽ കുപ്പായവുമിട്ട് പി ചിദംബരം സുപ്രീംകോടതിയിൽ; രണ്ടു കേസുകളിൽ ഹാജരായെങ്കിലും ചിദംബരത്തിന്റെ വാദം ഇന്നുണ്ടായില്ല; ജയിൽ ജീവിതത്തിനും തളർത്താൻ കഴിയാത്ത നീതിബോധവുമായി മുൻ കേന്ദ്രമന്ത്രി

കാരഗൃഹ വാസത്തിന് ശേഷം വീണ്ടും വക്കീൽ കുപ്പായവുമിട്ട് പി ചിദംബരം സുപ്രീംകോടതിയിൽ; രണ്ടു കേസുകളിൽ ഹാജരായെങ്കിലും ചിദംബരത്തിന്റെ വാദം ഇന്നുണ്ടായില്ല; ജയിൽ ജീവിതത്തിനും തളർത്താൻ കഴിയാത്ത നീതിബോധവുമായി മുൻ കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 106 ദിവസത്തെ കാരാഗൃഹ വാസത്തിനും തളർത്താൻ കഴിയില്ല തന്റെ നീതി ബോധത്തെ എന്ന പ്രഖ്യാപനമായിരുന്നു ചിദംബരം ഇന്ന് വീണ്ടും അഭിഭാഷകന്റെ വേഷത്തിൽ സുപ്രീംകോടതിയിൽ എത്തിയത്. ഐ.എൻ.എക്സ് മീഡിയ കേസിൽ 106 ദിവസത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പി. ചിദംബരം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് രണ്ട് കേസുകളിൽ വാദിക്കാനെത്തിയത്. ജയിൽ ജീവിതത്തിന് ശേഷം തന്റെ രണ്ട് കക്ഷികൾക്കായി സുപ്രീം കോടതിയിൽ ഹാജരായെങ്കിലും ചിദംബരത്തിന്റെ വാദം ഇന്നുണ്ടായിരുന്നില്ല.

പ്രമുഖ വ്യവസായി ജയദേവ് ഷ്രോഫും ഭാര്യ പൂനം ഭഗത്തും തമ്മിലുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം ആദ്യം ഹാജരായത്. ജയദേവ് ഷ്രോഫിനു വേണ്ടിയാണ് ചിദംബരം ഹാജരായത്. എതിർകക്ഷിയായ പൂനം ഭഗത്തിനുവേണ്ടി ഹാജരായത് സീനിയർ അഭിഭാഷകരായ കപിൽ സിബലും, അഭിഷേക് മനു സിങ്വിയും ആയിരുന്നു. ഐ എൻ എക്സ് മീഡിയ കേസിൽ ചിദംബരത്തിനു വേണ്ടി സിബിഐ കോടതി മുതൽ സുപ്രീം കോടതി വരെ ഹാജരായിരുന്നത് സിബലും സിങ്വിയും ആയിരുന്നു. ജയദേവ് ഷ്രോഫും പൂനം ഭഗത്തും തമ്മിലുള്ള ഹർജിയിൽ വിശദമായ വാദം തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിയതോടെ വാദം നടന്നില്ല.

തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചിദംബരം രണ്ടാമതായി ഹാജരായത്. കോൺഗ്രസ് പാർട്ടിയുടെ വക്കാലത്തായിരുന്നു ചിദംബരത്തിന്റേത്. ഡിഎംകെ ക്ക് വേണ്ടി കേസിൽ ഹാജരായത് അഭിഷേക് മനു സിങ്വി ആയിരുന്നു. തമിഴ്‌നാട് സർക്കാരിനുവേണ്ടി മുകുൾ റോത്തഗിയും. ഇരുവരുടെയും വാദം കഴിഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പടിവിച്ചതിനാൽ ചിദംബരത്തിന് വാദിക്കേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ ജയിൽ ജീവിതത്തിന് ശേഷമുള്ള തിരിച്ചുവരവ് ദിവസം ചിദംബരത്തിന്റെ വാദം കോടതിയിൽ ഉണ്ടായില്ല. കോടതി ഉച്ചയൂണിന് പിരിഞ്ഞതിന് പിന്നാലെ ചിദംബരവും കപിൽ സിബലും പാർലമെന്റിലേക്ക് പോയി. ഇരുവരും പൗരത്വ ഭേദഗതി ബില്ലിൽ രാജ്യസഭയിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസിന് വേണ്ടി സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP