Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജഡ്ജിമാരുടെ യോഗം ചേരലും പരസ്യപ്രസ്താവനയും അതിര് വിട്ടതോ? വിമർശനങ്ങൾക്കിതരായ പ്രമേയത്തിൽ അതൃപ്തിയുമായി ജസ്റ്റീസ് പികെ ഷംസുദീൻ

ജഡ്ജിമാരുടെ യോഗം ചേരലും പരസ്യപ്രസ്താവനയും അതിര് വിട്ടതോ? വിമർശനങ്ങൾക്കിതരായ പ്രമേയത്തിൽ അതൃപ്തിയുമായി ജസ്റ്റീസ് പികെ ഷംസുദീൻ

കൊച്ചി: മാദ്ധ്യമ വാർത്തകളെ അപലപിച്ച് ജഡ്ജിമാരുടെ സംഘടനാ യോഗത്തിൽ പാസാക്കിയ പ്രമേയം സംബന്ധിച്ച പരസ്യ പ്രസ്താവനക്കെതിരെ ജസ്റ്റിസ് പി.കെ ഷംസുദീൻ രംഗത്തെത്തി. യോഗം ചേരലും പരസ്യ പ്രസ്താവനയും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രമേയം പരസ്യമാക്കാൻ ഹൈക്കോടതി അനുമതി നൽകിയത് തെറ്റായിപ്പോയി. വിമർശങ്ങൾക്കെതിരെ നിയമത്തിന്റെ വഴിയാണ് നോക്കേണ്ടത്. കോടതിയലക്ഷ്യ നിയമം തന്നെ അതിനുവേണ്ടിയുള്ളതാണ്. ട്രേഡ് യൂണിയൻ സ്വഭാവത്തോടെ പെരുമാറുന്ന ജഡ്ജിമാരുടെ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ന്യായാധിപന്മാരെ അപകീർത്തിപ്പെടുത്തുംവിധം മാദ്ധ്യമങ്ങളിൽ വരുന്ന പ്രസ്താവനകളെ അപലപിച്ചാണ് കൊച്ചിയിൽ ചേർന്ന ജഡ്ജിമാരുടെ സംഘടനാ യോഗം പ്രമേയം പാസാക്കിയത്. സോളാർ കേസുമായി ബന്ധപ്പെട്ട് എൻ.വി രാജുവിനും മറ്റുമെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു പ്രമേയം.

ഹൈക്കോടതിയുടെ അനുമിതയോടെ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ആദ്യമായാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് കാസർകോട് സി.ജി.എം. എൻ.വി. രാജുവിനെതിരെ അടുത്തിടെ വൻ വിമർശനം ഉയർന്നിരുന്നു. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ എൻ.വി രാജുവിന് എതിരെ ഹൈക്കോടതിയുടെ ഭരണ വിഭാഗം കുറ്റാരോപണ മെമോ നൽകി. തൊട്ടുപിന്നാലെ മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തി സോളാർ കമ്മീഷൻ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ജഡ്ജിമാർ വരെ അംഗങ്ങളായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് പ്രമേയം പാസാക്കിയത്.

രാജുവിനെതിരായ വിവാദങ്ങൾ പൊതു സമുഹത്തിൽ വലിയ സ്വാധീനമുണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ വരുന്നത്. ജഡ്ജിമാരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ പോലും സ്വാധീനിക്കും. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഇടപടൽ. വിമർശനം തുടർന്നാൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന സൂചനയാണ് പ്രമേയത്തിലൂടെ നൽകിയത്.  ഇതിനെയാണ് ഹൈക്കോടതി മുൻ ജ്ഡ്ജിയായ ജസ്റ്റീസ് പികെ ഷംസുദീൻ ചോദ്യം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP