Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശ്രീപത്മനാഭക്ഷേത്രം സ്വകാര്യസ്വത്തല്ല..പൊതുക്ഷേത്രം; നിലപാട് തിരുത്തി തിരുവിതാംകൂർ രാജകുടുംബം; ദേവസ്വം ബോർഡ് രൂപീകരിച്ചപ്പോഴും ക്ഷേത്രഭരണം രാജാവിൽ തന്നെ നിലനിർത്തി; ഈ അവകാശം എടുത്തുകളയരുതെന്നും അന്തിമവാദത്തിനിടെ രാജകുടുംബം സുപ്രീംകോടതിയിൽ; ബി നിലവറ തുറക്കുന്നത് പിന്നീട് പരിഗണിക്കാമെന്ന് കോടതി; കേസിൽ നാളെയും വാദം തുടരും

ശ്രീപത്മനാഭക്ഷേത്രം സ്വകാര്യസ്വത്തല്ല..പൊതുക്ഷേത്രം; നിലപാട് തിരുത്തി തിരുവിതാംകൂർ രാജകുടുംബം; ദേവസ്വം ബോർഡ് രൂപീകരിച്ചപ്പോഴും ക്ഷേത്രഭരണം രാജാവിൽ തന്നെ നിലനിർത്തി; ഈ അവകാശം എടുത്തുകളയരുതെന്നും അന്തിമവാദത്തിനിടെ രാജകുടുംബം സുപ്രീംകോടതിയിൽ; ബി നിലവറ തുറക്കുന്നത് പിന്നീട് പരിഗണിക്കാമെന്ന് കോടതി; കേസിൽ നാളെയും വാദം തുടരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ രാജകുടുംബം മുൻ നിലപാട് തിരുത്തി. ക്ഷേത്രം സ്വകാര്യ സ്വത്താണെന്നായിരുന്നു രാജകുടുംബത്തിന്റെ ആദ്യം വാദം. എന്നാൽ ക്ഷേത്രം പൊതു സ്വത്താണെന്നും ക്ഷേത്രഭരണത്തിനുള്ള അവകാശം നൽകണമെന്നും രാജകുടുംബം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേസിൽ അന്തിമവാദം തുടങ്ങിയപ്പോഴാണ് നിലപാടറയിച്ചത്.

ക്ഷേത്രക്കേസിൽ സുപ്രീംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തിൽ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ ഉൾപ്പെടെ ഒരു കൂട്ടം ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്.

ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ അടക്കമുള്ളവ കോടതി പരിഗണിക്കവേയാണ് രാജകുടുംബം ആവശ്യം അറിയിച്ചത്. അന്താരാഷ്ട്ര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോർട്ടും കോടതി പരിശോധിച്ചേക്കും.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തിന് ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ക്ഷേത്രഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വംബോർഡ് രൂപീകരിച്ചപ്പോഴും പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം രാജാവിൽ തന്നെ നിലനിർത്തിയതും രാജകുടുംബം ചൂണ്ടിക്കാണിച്ചു. ബി നിലവറ തുറക്കാൻ അനുവദിക്കരുതെന്നും രാജകുടുംബം ആവശ്യപ്പെട്ടു.
എന്നാൽ, ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ നാളെയും വാദം തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP