Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക്; കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഗുരുതര വീഴ്‌ച്ച വരുത്തിയെന്ന് ഹൈക്കോടതി; അന്വേഷണം നീതിപൂർവ്വമായിരുന്നില്ലെന്നും രാഷ്ട്രീയ ചായ്വ് പ്രകടനമെന്നും കോടതിയുടെ വിമർശനം; കുറ്റപത്രം അടക്കം റദ്ദാക്കി; അന്വേഷണസംഘം മുഖവിലയ്ക്കെടുത്തത് പ്രതികളുടെ മൊഴിയെന്നും കുറ്റപ്പെടുത്തൽ; മഞ്ചേശ്വരം അടക്കം അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ സിപിഎമ്മിന് തിരിച്ചടിയായി പെരിയ കേസ്

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക്; കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഗുരുതര വീഴ്‌ച്ച വരുത്തിയെന്ന് ഹൈക്കോടതി; അന്വേഷണം നീതിപൂർവ്വമായിരുന്നില്ലെന്നും രാഷ്ട്രീയ ചായ്വ് പ്രകടനമെന്നും കോടതിയുടെ വിമർശനം; കുറ്റപത്രം അടക്കം റദ്ദാക്കി; അന്വേഷണസംഘം മുഖവിലയ്ക്കെടുത്തത് പ്രതികളുടെ മൊഴിയെന്നും കുറ്റപ്പെടുത്തൽ; മഞ്ചേശ്വരം അടക്കം അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ സിപിഎമ്മിന് തിരിച്ചടിയായി പെരിയ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്. അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിശ്വാസ്യത ഇല്ലാത്ത അന്വേഷണം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സാക്ഷിമൊഴിയേക്കാൾ അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തത് പ്രതികളുടെ മൊഴിയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ കുറ്റപത്രവും സിംഗിൾ ബെഞ്ച് റദ്ദാക്കി.

ഫൊറൻസിക് സർജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. പ്രതികളെ അറസ്റ്റ് ചെയ്തതല്ല, അവർ കീഴടങ്ങിയതാണെന്ന് നിരീക്ഷിച്ച കോടതി ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വിമർശിച്ചു. പൊലീസ് അന്വേഷണം നീതിപൂർവകമല്ലെന്നും രാഷ്ട്രീയ ചായ്‌വുണ്ടായതായും കോടതി നിരീക്ഷിച്ചു.

അതേസമയം, പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഎം ആകാൻ സാധ്യതയെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയകൊലപാതകമെന്ന് എഫ്‌ഐആറിൽത്തന്നെ വ്യക്തമാണ്. പ്രതികൾ കൊലയ്ക്കുശേഷം പാർട്ടി ഓഫിസിൽ പോയത് പൊലീസ് ഗൗരവമായെടുത്തില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു. എന്നാൽ കേസിൽ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനെയോ കല്യാട്ടെ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് തയ്യാറാടുക്കുന്ന സിപിഎമ്മിന് തിരിച്ചടിയാകുകയാണ് പെരിയ കേസിലെ ഹൈക്കോടതി ഇടപെടൽ. 

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.  കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ലോക്കൽ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതുകൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ്. സിപിഎം നേതാക്കൾ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതർ കൂടി ഉൾപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന, കേന്ദ്ര സർക്കാരുകളെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇരട്ട കൊലപാതകകേസിൽ സിപിഎം നേതാക്കളെ കുറ്റമുക്തരാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. കൊലപാതകത്തിൽ സിപിഎമ്മിന്റെ ഉന്നതനേതാക്കൾക്ക് പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP