Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിരട്ടപ്പാലിന് ബിസ് മാനദണ്ഡങ്ങൾ കൊണ്ടുവരരുത്; ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണം; റബ്ബർ ബോർഡിന്റെ പഠന റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സംരക്ഷണ ചുങ്കം ഏർപ്പെടുത്തൽ വിഷയമുൾപ്പെടെ 10 ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ചയ്ക്ക് മുമ്പ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി കോടതി

ചിരട്ടപ്പാലിന് ബിസ് മാനദണ്ഡങ്ങൾ കൊണ്ടുവരരുത്; ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണം; റബ്ബർ ബോർഡിന്റെ പഠന റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സംരക്ഷണ ചുങ്കം ഏർപ്പെടുത്തൽ വിഷയമുൾപ്പെടെ 10 ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി;  തിങ്കളാഴ്ചയ്ക്ക് മുമ്പ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിരട്ടപാലിന് ബിസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) മാനദണ്ഡങ്ങൾ കൊണ്ടു വരരുതെന്നും. ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണമെന്നും ഉൾപ്പെടെ പത്തിന ആവശ്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ഇടപെടലിനായി നൽകിയ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി. റബറിന്റെ ഉദാപ്പാദന ചെലവിനെ സംബന്ധിച്ച റബർബോർഡിന്റെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും സംരക്ഷണ ചുങ്കം ഏർപ്പെടുത്തൽ അപേക്ഷയിൽ അടിയന്തിര തീരുമാനമെടുക്കണം എന്നതുമടക്കം 10 ആവശ്യങ്ങളുന്നയിച്ച് ആണ് ഹർജി. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കൻ ആണ് അഡ്വ. ജോൺസൺ മനയാനി വഴി ഹൈക്കോടതിയിൽ നൽകിയ കേസിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ദേശാഭായി നായിഡു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

wpc11845/ 2018 ആയി ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജിയിലെ പ്രധാന ആവശ്യം ചിരട്ടപാലിന് ബിസ് മാനദണ്ഡങ്ങൾ കൊണ്ടു വരരുതെന്നുമായിരുന്നു വെള്ളത്തോടുകൂടിയ ചിരട്ടപാൽ ഇറക്കുമതിയിലൂടെ നിരവധി സസ്യരോഗങ്ങൾ രാജ്യത്തെത്തുമെന്നും റബറിനെ മാത്രമല്ല മറ്റു കാർഷിക വിളകളെയും പരിസ്ഥിതിയെ തന്നെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മുൻ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു എൻ. എം. മാത്യു, ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ് മാത്യു എന്നിവരുടെ വിദഗ്ദ്ധ റിപ്പോർട്ടുകളിൽ പ്രശ്നങ്ങൾ എടുത്തു പറഞ്ഞിരുന്നു. റിപ്പോർട്ടുകളും ഹർജിയോടൊപ്പം ഹാജരാക്കിയിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ 24.10.2016 ലെ യോഗത്തൽ ചിരട്ടപാലിൽ ബിസ് മാനദണ്ഡങ്ങൾ കൊണ്ടു വരാനുള്ള നീക്കങ്ങൾ വേണ്ടെന്നു വച്ചിരുന്നു. വ്യവസ്ഥകളുടെ സമ്മർദ്ദത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് വിഷയം വീണ്ടും ബിസ് അജണ്ടയിൽ കൊണ്ടു വന്നത്. തായലന്റ് ചിരട്ടപ്പാൽ ഇറക്കുമതി നേരത്തെ നിരോധിച്ചിരുന്നു.

സ്വാഭാവിക റബറിന്റെ പ്രാദേശിക വില 250 രൂപയെങ്കിലും ആയി ഉയർത്താൻ നിയമാനുസൃതം സാധിക്കുന്ന ഗാട്ട് കരാറിന്റെ തന്നെ ഭാഗമായ സംരക്ഷണമുള്ള (സേഫ് ഗാർജ് ഡ്യൂട്ടി) ഏർപ്പെടുന്നണമെന്ന് വിവിധ റബർ കർഷക സംഘടനകളുടെ ആവശ്യം. വർഷങ്ങളായി പരിഗണക്കാത്ത വിഷയത്തിലും ഹർജിക്കാർ ഹൈക്കോടതിയുടെ ഇടപെടൽ അഭ്യർത്ഥിച്ചിട്ടുണ്ട്. അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ ഏതെങ്കിലും രാജ്യത്തെ ഉദ്പ്പാദനങ്ങൾ പ്രതിസന്ധി നേരിട്ടെടുക്കയാണെങ്കിൽ ഗാട്ട് കാരാറിന്റ 19ാം വകുപ്പ് പ്രകാരം പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഇറക്കുമതി ചുങ്കത്തിനു മുകളിൽ സംരക്ഷണ ചുങ്കം 5 വർഷത്തേക്ക് ഏർപ്പെടുത്താൻ അനുവദിക്കുന്നതാണ് സംരക്ഷണ ചുങ്കം.

ഒരു നിശ്ചിത കാലയളവിൽ ഇറക്കുമതിയുടെ അളവ് കൂടിയാലും സംരക്ഷണ ചുങ്കം ഏർപ്പെടുത്താനാവും. പ്രാദേശിക കർഷകർക്ക് കാർഷിക മേഖലയിലേക്ക് കഠിനമായ പരിക്ക് പറ്റുകയോ അല്ലെങ്കിൽ അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെടുകയോ ഭാരത സർക്കാരിന് സംരക്ഷണ ചുങ്കം ഏർപ്പെടുത്താനാകും. 2008 - 9 വർഷത്തിൽ സ്വാഭാവിക റബറിന്റെ ഇറക്കുമതി കേവലം 7762 ടണ്ണായിരുന്നെങ്കിൽ 2016 - 17 വർഷത്തിൽ അത് 426188 ടണ്ണായി ഉയർന്നു 467% ആണ് ഇറക്കുമതി വില 230 രൂപയിൽ നിന്നും 120 രൂപയായി താഴുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് റബറിന് സംരക്ഷണ ചുങ്കം ഏർപ്പെടുത്താനാകും. അതിനുള്ള നിയമ നടപടികൾ കാർഷിക സംഘടനകൾ നടത്തി കഴിഞ്ഞു. 30. 10. 2014 ലും 10. 12. 2014 ലും 17. 4. 2015 ലും 3. 9. 2015 ലും ഏറ്റവും ഒടുവിലായി 14. 9. 2017 ലും സംരക്ഷണ ചുങ്കം നികത്തുത്തിനാവശ്യമായി കർഷക സംഘടനകൾ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ നീട്ടിവച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തിര തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

റബറിനെ സംബന്ധിച്ച് ഔദ്യോഗികമായ ഉദാപ്പാദന ചെലവ് സംബന്ധിച്ച പഠനങ്ങളില്ലെന്നായിരുന്നു സംരക്ഷണ ചുങ്കം ഏർപ്പെടുത്തുന്നതിനുള്ള പ്രധാന തടസ്സം. എന്നാൽ റബർ ബോർഡ് റബർ കൃഷിയുടെ ഉദ്പ്പാദന ചെലവിനെ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടെന്നും എന്നാൽ ആ പഠന റിപ്പോർട്ട് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും അത് പ്രസിദ്ധീകരിക്കണമെന്നുമാണ് ഹർജിയിലെ മറ്റൊരു ആവശ്യം. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം നൽകണമെന്നും റബറിന് ഉദ്പ്പാദന ചെലവിന്റെ അടിസ്ഥാനത്തിനു മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ 13 ലക്ഷത്തിലധികം റബർ കർഷക കുടുംബങ്ങളെയും റബറിനെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെയും ഭാവിയെ സംബന്ധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP