Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിറവം പള്ളിത്തർക്ക കേസ് കേൾക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ഡിവിഷൻ ബെഞ്ചും പിന്മാറി; ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചിന്റെ പിന്മാറ്റം ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടി

പിറവം പള്ളിത്തർക്ക കേസ് കേൾക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ഡിവിഷൻ ബെഞ്ചും പിന്മാറി; ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചിന്റെ പിന്മാറ്റം ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിറവം പള്ളിത്തർക്ക കേസ് കേൾക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ഡിവിഷൻ ബെഞ്ചും പിന്മാറി. ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ഇവരുടെ പിന്മാറ്റം ജസ്റ്റിസ് ചിദംബരേഷ് മുമ്പ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ്. പിറവം സെയ്ന്റ് മേരീസ് പള്ളിയിലുൾപ്പെടെ സുപ്രീംകോടതിവിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണത്തിനുള്ള ഹർജികൾ കേൾക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ബെഞ്ചാണിത്.

കേസ് കോടതിക്ക് മുമ്പാകെ വന്നപ്പോൾ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് രണ്ട് ജഡ്ജിമാരും അറിയിച്ചു. ഇങ്ങനെ പോയാൽ ഈ കേസ് പരിഗണിക്കാൻ ജഡ്ജിമാരില്ലാതെ വരുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസിന്റെ പിന്മാറ്റം. അതേസമയം തുടർച്ചയായി ബെഞ്ചു മാറ്റി അനുകൂല ബഞ്ചിൽ നിന്നും വിധി സമ്പാദിക്കാനുള്ള നീക്കമാണോ എന്ന വിമർശനവും ബെഞ്ചിൽ നിന്നും ഉയർന്നു.

നേരത്തെ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനുമുൾപ്പെട്ട ബെഞ്ചാണ് പിന്മാറിയത്. ഇപ്പോഴത്തെ പിന്മാറ്റത്തോടെ ഏതുബെഞ്ചിലേക്ക് വിടണമെന്നതിൽ ഉത്തരവിനായി ഹർജി ചീഫ് ജസ്റ്റിസിന് വിട്ടു. ജഡ്ജിമാരിലൊരാൾ വക്കീലായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് നേരത്തെ അഞ്ച് വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലാണു ഒന്നാമത്തെ ബെഞ്ച് പിന്മാറിയത്. കക്ഷികളുടെ അഭിഭാഷകരും സർക്കാരും ജഡ്ജിയിൽ പൂർണവിശ്വാസം അറിയിച്ചെങ്കിലും തെറ്റിദ്ധാരണ ഒഴിവാക്കാൻ പിന്മാറുകയാണെന്ന് ഇരു ജഡ്ജിമാരും അറിയിക്കുകയായിരുന്നു.

പിറവം, വരിക്കോലി, കട്ടച്ചിറ എന്നിവിടങ്ങളിലെ തർക്കമുള്ള പള്ളികളിൽ വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം തേടുന്ന ഹർജികളാണ് ഇന്നും കോടതി പരിഗണിച്ചത്. നേരത്തെ ദേവൻ രാമചന്ദ്രൻ മുമ്പ് യാക്കോബായ വിഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു അന്ന് ബെഞ്ചടക്കം മാറിയത്. ഇത് ശരിയായ പ്രവണതയല്ലെന്ന് വിമർശിച്ചുകൊണ്ടായിരുന്നു ദേവൻ രാമചന്ദ്രന്റെ പിന്മാറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP