Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ് ടു കേസ്: സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം ലഭിച്ചില്ലെന്ന് എജി കോടതിയിൽ; അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പ്ലസ് ടു കേസ്: സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം ലഭിച്ചില്ലെന്ന് എജി കോടതിയിൽ; അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: സംസ്ഥാനത്ത് പുതിയ +2 ബാച്ച് അനുവദിച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിക്കെതിരെ മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനുസരിച്ചാണ് സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ സമർപ്പിച്ചത്. സിംഗിൾബെഞ്ചിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം ലഭിച്ചില്ലെന്ന് എജി ഡിവിഷൻ ബെഞ്ച് മുൻപിൽ അറിയിച്ചു.

280 ബാച്ചുകളിലായി 14250 സീറ്റുകൾ ഇതോടെ നഷ്ടമാകുമെന്നും 81,000 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. അതേസമയം സർക്കാരിന് പിൻതുണയുമായി എസ്എൻ ട്രസ്റ്റും രംഗത്ത് എത്തി. എസ്എൻഡിപി , എസ്എൻ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുളള 21 സ്‌കുളൂകൾക്ക് +2 നഷ്ടമാകുമെന്ന് എസ്എൻ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ മറികടന്ന് സർക്കാർ അനുമതി നൽകിയ 104 സ്‌കൂളുകളുടെ പ്രവർത്തനമാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയത്. മന്ത്രിസഭാ ഉപസമിതി അധികമായി അനുവദിച്ച +2 ബാച്ചുകൾക്കാണ് സ്‌റ്റേ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP